HOME
DETAILS
MAL
യു.എസ് സെലിബ്രിറ്റി ഷെഫ് ആന്റണി ബോര്‍ഡൈന്‍ മരിച്ച നിലയില്‍
backup
June 09 2018 | 01:06 AM
വാഷിങ്ടണ്‍: അമേരിക്കയിലെ സെലിബ്രിറ്റി ഷെഫും ടെലിവിഷന്‍ അവതാരകനുമായ ആന്റണി ബോര്‍ഡൈന്‍ ജീവനൊടുക്കി. പാരിസിലെ സ്ട്രാസ്ബര്‍ഗില്‍ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആന്റണിയെ കണ്ടെത്തുകയായിരുന്നു. 61 വയസായിരുന്നു.
സി.എന്‍.എന്‍ ചാനലിന്റെ ഭക്ഷണ-യാത്രാ പരിപാടിയായ 'പാര്‍ട്‌സ് അന്‍നൗണ്‍' ഷൂട്ടിങ്ങിനായി ഫ്രാന്‍സില്‍ എത്തിയതായിരുന്നു ആന്റണി ബോര്‍ഡൈന്‍. വന്‍ താരമൂല്യമുള്ള ഭക്ഷണ എഴുത്തുകാരന്‍ കൂടിയാണ് ആന്റണി. അദ്ദേഹത്തിന്റെ 'കിച്ചണ്‍ കോണ്‍ഫിഡന്‍ഷ്യല്‍: അഡ്‌വെഞ്ചേഴ്‌സ് ഇന്‍ ദ കുളിനറി അന്‍ഡര്‍ ബെല്ലി'യുടെ ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റഴിഞ്ഞത്. വിവിധ ചാനലുകള്‍ക്കു വേണ്ടി ഭക്ഷണ-യാത്രാ പരിപാടികള്‍ ചെയ്തിരുന്നു. 2013 മുതലാണ് സി.എന്‍.എന്നിന്റെ ഭാഗമായത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പെയ്ഡ് കഴിഞ്ഞയാഴ്ച ആത്മഹത്യചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."