HOME
DETAILS
MAL
ബഹ്റൈനിൽ ഇന്ന് (തിങ്കളാഴ്ച) സ്ഥിരീകരിച്ച 212 രോഗികളിൽ 206 പേരും പ്രവാസികൾ
backup
April 13 2020 | 20:04 PM
മനാമ: ബഹ്റൈനിൽ തിങ്കളാഴ്ച സ്ഥിരീകരിച്ച 212 കോവിഡ് രോഗികളിൽ 206 പേരും പ്രവാസികളെന്ന് റിപ്പോർട്ട്.ആദ്യമായാണ് ഇത്രയും കൂടുതൽ പ്രവാസികളെ രാജ്യത്ത് രോഗബാധിതരായി കണ്ടെത്തുന്നത്.
തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചക്ക് ഒരു മണിയോടെ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് 206 പ്രവാസികളെ രോഗബാധിതരായി കണ്ടെത്തിയതായി വ്യക്തമാക്കുന്നത്.എന്നാൽ ഇവരില്‍ മലയാളികളുടെ എണ്ണം എത്രയെന്ന് വ്യക്തമല്ല.അതെ സമയം മലയാളികളുണ്ട് എന്നത് ചില പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാഷ്ട്രക്കാരായ തൊഴിലാളികള്‍ ഉൾപെട്ട കണക്കാണിതെന്നാണ് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ലിസ്റ്റ് വ്യക്തമാക്കുന്നത്.
അതേ സമയം രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെയും മന്ത്രാലയം അധികൃതർ ഇപ്പോൾ നിരീക്ഷിച്ചു വരികയാണ്. അവരിലും വൈറസ് ബാധ സ്ഥിരീകരിച്ചാൽ വിദേശ തൊഴിലാളികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
ബഹ്റൈൻ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച ഉച്ച വരെ മാത്രം സ്ഥിരീകരിച്ച കണക്കനുസരിച്ച് രാജ്യത്ത് നിലവില്‍ 751 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നത്.
ഇതില്‍ നാലുപേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.591 പേര്‍ ഇതിനകം രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 65768 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."