വീട് മഴയെടുത്തു; ആതിരയ്ക്കും കുടുംബത്തിനും ഉറങ്ങാന്‍ ഇനി പഞ്ചായത്ത് കനിയണം
ചാരുംമൂട്: പ്ലസ്ടുവിന് പഠിക്കുന്ന ആതിരക്കും ആറാം തരത്തില്‍ പഠിക്കുന്ന ആദിത്യക്കും അന്തിയുറങ്ങാന്‍ ആകെയുണ്ടായിരുന്ന വീട് കാലവര്‍ഷക്കെടുതില്‍ നഷ്ടപ്പെട്ടു.നൂറനാട് മുതുകാട്ടുകര നാലയ്യത്ത് (തച്ചന്റെ പടിറ്റതില്‍) ബ്രഹ്മാനന്ദനും (50) ഭാര്യ സോമലത (46)ക്കും രണ്ട് പെണ്‍മക്കള്‍ക്കുമാണ് ഇപ്പോള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അയല്‍വാസിയുടെ കാരുണ്യത്തില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം പകല്‍ ഒരു മണിക്കാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് നിലംപതിച്ചത്. ഈ സമയം അകത്തുണ്ടായിരുന്ന ബ്രഹ്മാനന്ദന്റെ കാലിനു പരുക്കുപറ്റി. രണ്ടു വര്‍ഷം മുന്‍പ് ബ്രഹ്മാനന്ദന് രണ്ടു കാലുകള്‍ക്കും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇരുകാലുകള്‍ക്കും ഓപ്പറേഷന്‍ നടത്തി വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരുകയാണ്. ഭാര്യ സോമലത തൊഴിലുറപ്പു തൊഴിലില്‍ നിന്നും കിട്ടുന്ന വരുമാനത്തിലാണ് രണ്ടു പെണ്‍മക്കളുടെ വിദ്യാഭ്യാസച്ചെലവും ഭര്‍ത്താവിന്റെ മരുന്നും ആഹാരത്തിനുള്ള മാര്‍ഗവും കണ്ടെത്തുന്നത്. വീടിനു വേണ്ടി പാലമേല്‍ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും നാളിതുവരെ മുന്‍ഗണ പട്ടികയില്‍ പേര് വന്നട്ടില്ലന്നാണ് അറിഞ്ഞത്.
ഇവര്‍ക്കും പെണ്‍മക്കള്‍ക്കും സുരക്ഷിതമായി കഴിയുവാനുള്ള വീട് ഉടന്‍ നിര്‍മിച്ച നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പഞ്ചായത്ത് യുദ്ധകാലടിസ്ഥാനത്തില്‍ എടുക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."