ബാലവേല വിമുക്ത കൊച്ചി പരിപാടിക്ക് തുടക്കം
കൊച്ചി: കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിക്കുന്നതിനൊപ്പം അവരെ വിദ്യാഭ്യാസ പുനരധിവാസ മേഖലയിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലവേല വിമുക്ത കൊച്ചി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തെ ആദ്യ ബാലവേല വിമുക്ത നഗരമാക്കി മാറ്റുന്നതിനായി ഒരുവര്‍ഷം നീളുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പരിപാടിയിലൂടെ തുടക്കമിട്ടിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ കൊച്ചി, ജില്ലാ ഭരണകൂടം, തൊഴില്‍ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, പൊലിസ് , ജില്ലാ നിയമസഹായ അതോറിറ്റി, ജില്ലാ ശിശുക്ഷേമസമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകളിലൂടെയും പ്രദര്‍ശന പരിപാടികളിലൂടെയും തനിക്ക് ചുറ്റും നടക്കുന്ന ബാല വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പൊതുജനത്തിനും നിയമത്തിനും മുന്നില്‍ എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മയക്കുമരുന്ന് ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബാലവേല സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അറിയിക്കാനും ചൈല്‍ഡ് ലൈന്‍ കൊച്ചി 1098 എന്ന നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ 04842204718, 8848702203 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."