ഭക്ഷണം ലഭിച്ചിട്ട് 20 ദിവസമായി: ബംഗാളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണത്തിന് ആളുകള്‍ ഹൈവേ ഉപരോധിച്ചു
കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണത്തിന് ആളുകള്‍ ദോംകല്‍ മുന്‍സിപാലിറ്റിക്ക് സമീപം പ്രതിഷേധിച്ചു. ബംഗാളില്‍ റേഷന്‍ ലഭിക്കാത്തതായി ആരുമില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അവകാശ വാദത്തിന് പിന്നാലെയാണ് ജനം തെരുവിലിറങ്ങിയത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ദോംകല്‍ ഹൈവേ ഉപരോധിച്ചത്. പ്രതിഷേധിക്കാനെത്തിയവര്‍ മാസ്‌കുകള്‍ പോലും ധരിച്ചിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ജാഫികുല്‍ ഇസ്ലാം ആളുകളോട് സംസാരിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ കടയുടമകള്‍ ഭക്ഷ്യവിതരണം നടത്തിയിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമ്മതിച്ചു.
1.57 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്, അവരില്‍ 69ശതമാനം പേരും ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരാണ്. ഇവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 42 ക്വിന്റല്‍അരിയാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ സ്റ്റോക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രദേശിക റേഷന്‍ വ്യാപാരികള്‍ ആളുകള്‍ക്ക് അര്‍ഹതപ്പെട്ട അരി നല്‍കിയില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ക്കതിരെ കര്‍ശന നടപടിയെടുക്കും ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും പത്തുകിലോ അരിയും 5 കിലോ ഉരുളക്കിഴങ്ങും വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഭരണകൂടം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."