HOME
DETAILS

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

  
Web Desk
October 04, 2024 | 3:05 AM

Israel Expands Attacks to Central Beirut 9 Reported Dead Amid Targeting of Hezbollah Leader

ബൈറൂത്: തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഹിസ്ബുല്ല നേതാവായ ഹാശിം സഫീഉദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹം കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 2006ന് ശേഷം ആദ്യമായാണ് സെന്‍ട്രല്‍ ബെയ്‌റൂത്ത് ഇസ്‌റാഈല്‍ അക്രമിക്കുന്നത്.  

പോരാട്ടം ഹിസ്ബുല്ലയും ഇസ്‌റാഈലും തമ്മില്‍ മാത്രമായി ഒതുങ്ങില്ലെന്നും ലബനാന്‍ ഔദ്യോഗിക സൈന്യം കൂടി വലിച്ചിഴക്കപ്പെടുമെന്നുമാണ് നിലവിലെ സാഹചര്യം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍. സെന്‍ട്രല്‍ ബൈറൂത്തിലേക്ക് കൂടി ഇസ്‌റാഈല്‍ ആക്രമണം വ്യാപിപ്പിച്ചത് ലബനാന്‍ ഇസ്‌റാഈല്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കും. സര്‍ക്കാറിതര സായുധ സംഘമായ ഹിസ്ബുല്ലയുടെ സ്വാധീന മേഖലയായ ദക്ഷിണ ലബനാനിലാണ് ഇതുവരെ കാര്യമായ ആക്രമണം നടന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  2 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  2 days ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  2 days ago
No Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു 

International
  •  2 days ago
No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  2 days ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  2 days ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  3 days ago