HOME
DETAILS
MAL
സസ്യാരോഗ്യ ക്ലിനിക്ക് തുടങ്ങി
backup
June 09 2018 | 07:06 AM
കണ്ണൂര്‍: സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സിവില്‍ സ്റ്റേഷനില്‍ സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. വിളകളെ ബാധിക്കുന്ന കീടരോഗബാധകളെകുറിച്ചുള്ള സംശയ നിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളെകുറിച്ചുള്ള വിവരങ്ങള്‍, വിളപരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍ദേശങ്ങള്‍, മണ്ണിന്റെ ആരോഗ്യപരിശോധന എന്നീ സേവനങ്ങള്‍ ലഭിക്കും. കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് വിശദീകരിച്ചു. സിവില്‍ സ്റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ കാര്യാലയത്തിലാണ് സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പൊതുജനങ്ങള്‍ക്ക് ക്ലിനിക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."