HOME
DETAILS

കൊവിഡ്-19: വിദേശരാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കണം

  
backup
April 16 2020 | 00:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf
 
 
 
കോഴിക്കോട്: കൊവിഡ്19 വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന വിദേശ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
 
 ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ കൂടുതലുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെ കൊവിഡുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ ആശങ്കാപരമാണ്. ഈ രാജ്യങ്ങളില്‍ ചികിത്സക്കു വേണ്ട പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും സ്വദേശി - വിദേശി വ്യത്യാസമില്ലാതെ ഒരേ പരിഗണന നല്‍കാനും ശ്രമിക്കുന്നുണ്ടെങ്കിലും സാമൂഹ്യ വ്യാപനത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ ബന്ധപ്പെട്ട ഭരണാധികാരികളുടെ കൈപിടിയില്‍ നിന്ന് വഴുതി മാറാനിടയുണ്ട്. മുന്‍കൂട്ടി ഇക്കാര്യം കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍  ചെയ്യാനുള്ള നടപടികള്‍ ഉണ്ടാവണം. 
രോഗം പിടിപെട്ടവരും ഒന്നിച്ചു താമസിച്ചതു വഴി രോഗം പകരാന്‍ സാധ്യതയുള്ളവരുമായവരെ കണ്ടെത്തി അതാത് രാജ്യങ്ങളില്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ക്വാറന്റൈന്‍ സംവിധാനം  ഒരുക്കാനുള്ള സാധ്യത ഉടന്‍ ആലോചനക്ക് വിധേയമാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്
രോഗികള്‍, ഗര്‍ഭിണികള്‍, വിസയുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങി അത്യാവശ്യക്കാരെ നാട്ടില്‍ എത്തിക്കാനുള്ള അടിയന്തിര നടപടികളുണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 
ലോക്ക് ഡൗണിനു മുമ്പെ വീട്ടിലെത്താന്‍ കഴിയാതെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ള മുഴുവന്‍ ആളുകളെയും വീടുകളിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ  സംഘടനാ നേതാക്കളെയും വ്യവസായ - രാഷ്ട്രീയ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് സമസ്ത നേതാക്കള്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിന്റെ ഭാഗമായാണ് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നടത്തുന്ന പോരാട്ടത്തില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. 
 
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിക്ക് സമസ്ത രൂപം നല്‍കും. സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സമസ്തയുടെ പ്രവാസി സംഘടനകളെ  ചുമതലപ്പെടുത്തും. 
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
 
കീഴ്ഘടകങ്ങളുടെ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, സി.പി ഇഖ്ബാല്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. വിവിധ വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അബ്ദുസ്സലാം ബാഖവി, സയ്യിദ് ശുഐബ് തങ്ങള്‍, സൈനുല്‍ ആബിദ് (സഫാരി ഗ്രൂപ്പ്), മൂസ ഹാജി (ഫാതിമ ഗ്രൂപ്പ്), സിദ്ദീഖ് (നെസ്റ്റോ), ജബ്ബാര്‍ ഹാജി (ഹോട്ട് പാക് ) ശംസുദ്ദീന്‍ (നെല്ലറ) എം.എല്‍ മുസ്തഫ ഉസ്മാന്‍, കബീര്‍ പന്നിത്തടം (ടെല്‍ കോണ്‍), ഹംസ മാടക്കര (നാഷണല്‍), സുലൈമാന്‍ (യുനിക് വേള്‍ഡ് ) കരീം ഹാജി അബുദാബി, ശിയാസ് സുല്‍ത്താന്‍, ഹുസൈന്‍ ദാരിമി, റസാഖ് വളാഞ്ചേരി (യു.എ.ഇ), എ.വി അബൂബക്കര്‍ ഖാസിമി, ഫൈസല്‍ ഹുദവി, നിയാസ് ഹുദവി, ഇസ്മാഈല്‍ ഹുദവി (ഖത്തര്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍, അലവിക്കുട്ടി ഒളവട്ടൂര്‍ (സഊദി അറേബ്യ), സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കുഞ്ഞിമുഹമ്മദ് ഹാജി (ബഹ്‌റൈന്‍), ശംസുദ്ദീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, റഫീഖ് (മാംഗോ ഗ്രൂപ്പ്), അബ്ദുല്‍ ഖാലിക് കഫബ (കുവൈത്ത്), സെയ്ദു ഹാജി പൊന്നാനി (മസ്‌കത് ) എന്നിവര്‍ പങ്കെടുത്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago