സഊദി, ജോര്‍ദാന്‍, കുവൈത് യു.എ.ഇ ഉച്ചകോടി ഞായറാഴ്ച മക്കയില്‍
മക്ക: മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മേഖലയിലെ പ്രധാന രാജ്യങ്ങള്‍ യോഗം ചേരുന്നു. സഊദി ഭരണാധികാരി സല്മാന് രാജാവാണ് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്. സഊദി അറേബ്യക്ക് പുറമെ കുവൈത്ത്, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളാണ് മക്കയില്‍ ഞായറാഴ്ച സംഗമിക്കുന്നത്.
മേഖലയിലെ പ്രധാന വിഷയങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതുന്നതിനും ജോര്‍ദാനിലെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനുമാണ് നാല് രാജ്യങ്ങള്‍ കൂടിയിരിക്കുന്നതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വിഷയങ്ങള്‍ ബോധ്യപ്പെടുത്തി ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാഹ് രണ്ടാമന് ബിന്‍ അല്‍ ഹുസ്സൈന്‍,കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്, അബുദാബി കിരീടാവകാശിയും യു.എ.ഇ ആംഡ് ഫോഴ്സ് ഡെപ്യുട്ടി സുപ്രീം കമാണ്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുമായി സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ടെലഫോണ്‍ സംഭാഷണം നടത്തിയതായും ഞായറാഴ്ച്ച മക്കയില്‍ വെച്ച് കൂടിക്കാഴ്ച്ച നടക്കുമെന്നും സഊദി വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."