കോവിഡ് ലക്ഷണമുള്ളവർക്ക് മെഡിക്കൽ സേവനവുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ്
റിയാദ് : കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ച് ഏപ്രിൽ 4 നു റിയാദ് സൗദി ജർമ്മൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാനുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി, റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിക്കുകയും, വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ടീമംഗങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓൺലൈനിൽ പരിശീലനം നൽകുകയും, ഓൺലൈൻ ഗൂഗിൾ ഫോം വഴി സഫ്‌വാനുമായി സമ്പർക്കം പുലർത്തിയ ആളുകളുമായി ഫോണിൽ ബന്ധപ്പെടുകയും വിദഗ്ധ ഉപദേശങ്ങൾ നൽകുകയും,അവരുടെ ആരോഗ്യ സ്ഥിതികളെക്കുറിച്ചു അന്വേഷിക്കുകയും ചെയ്തു. പലരുടെയും പരിശോധന നടത്തി നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റു ചിലരിൽ ലക്ഷണങ്ങളൊന്നുമില്ലെന്നും എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ബന്ധപ്പെടാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 14 ദിവസം വീട്ടിൽ തന്നെ ക്വാറണ്ടൈനിൽ കഴിയുവാൻ നിർദ്ദേശിക്കുകയും ഈ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ വെൽഫെയർ വിംഗ് ടീമിനെ ബന്ധപ്പെടാനും അറിയിച്ചു. ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ഡോക്ടർമാരുടെ ഉപദേശവും, മാനസിക പിരിമുറക്കം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഓൺലൈൻ കൗൺസിലിംഗ് ഉൾപ്പെടെ വിവിധ പരിപാടികളുമായി വെൽഫെയർ വിംഗ് മുന്നോട്ട് പോകുകയാണ്.റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ , മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിൽ അബ്ദുൾ ഹക്കീം, മജീദ് പിസി, മുനീർ മക്കാനി, ഷഫീഖ് കൂടാളി, ഷാജഹാൻ വള്ളിക്കുന്ന്, നാസർ മംഗലത്ത്, യാക്കൂബ് ഒതായി, സുധീർ തവനൂർ, റഫീഖ് മങ്കട, ശാഹുൽ ചെറൂപ്പ, സുഹൈൽ കൊടുവള്ളി, ജാഫർ സാദിഖ്, മുത്തലിബ് ശ്രീകണ്ഠപുരം തുടങ്ങിയവർ അംഗങ്ങൾ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."