HOME
DETAILS
MAL
അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം; സൗജന്യ കിറ്റ് വിതരണം പാതിവഴിയില്‍
backup
April 17 2020 | 01:04 AM
കണ്ണൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം പാതിവഴിയില്‍. വരുന്ന 20നകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം ഈ മാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട അവശ്യവസ്തുക്കള്‍ക്കു നേരിട്ട ക്ഷാമമാണ് വിതരണം വൈകാന്‍ കാരണം. നിലവില്‍ മുന്‍ഗണനാ ലിസ്റ്റിലുള്ള അന്ത്യോദയ, അന്നയോജന വിഭാഗങ്ങള്‍ക്ക് മുഴുവനായി കിറ്റ് വിതരണം ചെയ്തു. മറ്റു വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണമാണ് ഇഴഞ്ഞുനീങ്ങുന്നത്.
അരി ഒഴിച്ചുള്ള ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, രണ്ട് അലക്ക് സോപ്പ് എന്നിവയടക്കമുള്ളവയാണ് സൗജന്യ കിറ്റിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ 20നു ശേഷം വിതരണം നടത്തേണ്ടതിനാല്‍ അതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ കിറ്റിലെ അവശ്യവസ്തുക്കള്‍ പലതും ലഭിക്കാതായതോടെ കിറ്റ് വിതരണം പ്രാരംഭഘട്ടത്തില്‍ തന്നെ നില്‍ക്കുകയാണ്.കിറ്റിലേക്ക് ആവശ്യമായ ഉഴുന്നുപരിപ്പ്, കടല, പരിപ്പ് തുടങ്ങിയ വസ്തുക്കള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം നേരിടുന്നത്. ചിലയിടങ്ങളില്‍ അലക്ക് സോപ്പിന് ക്ഷാമം നേരിടുന്നുണ്ട്. പകരം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പാണ് കിറ്റിലിടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ദിവസത്തിനകം മുഴുവന്‍ റേഷന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ കിറ്റ് എത്തിക്കാന്‍ കഴിയില്ലെന്ന കാര്യം തീര്‍ച്ചയാണ്. സൗജന്യ കിറ്റിലേക്കുള്ള സാധനങ്ങള്‍ നിറയ്ക്കാന്‍ ആവശ്യമായ സഞ്ചികള്‍ക്കും കടുത്ത ക്ഷാമമുണ്ട്. പലയിടങ്ങളിലും നിരോധിത പ്ലാസ്റ്റിക് കവറുകളിലാണു സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."