HOME
DETAILS
MAL
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഇനി ദീപ്തസ്മരണ
backup
April 17 2020 | 01:04 AM
പാലക്കാട്: ആദര്‍ശ നിലപാടുകളിലെ കര്‍ക്കശക്കാരനായ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഇനി ദീപ്ത സ്മരണ. കേരളീയ മുസ്‌ലിം സമൂഹത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ ഗുരുവര്യന്‍ വിടപറഞ്ഞിറങ്ങുമ്പോള്‍ സുകൃതങ്ങള്‍ മാത്രം കോറിയിട്ട ആ പുസ്തകം ബാക്കിയാവുകയാണ്.
ബുധനാഴ്ച രാത്രി എട്ടോടെ സ്വാദിഖ് മുസ്‌ലിയാരുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേരളീയ സമൂഹം ശ്രവിച്ചത്. വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍ കാരണം സ്വവസതിയില്‍ കഴിഞ്ഞുവരികയായിരുന്നു. കൊവിഡ്-19ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഖബറടക്കല്‍ ചടങ്ങുകള്‍ നടന്നത്.
പുല്ലിശ്ശീരിയിലെ സ്വഗൃഹത്തിലാണ് പൊതുദര്‍ശനത്തിനു വച്ചത്. കര്‍ശന നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വളരെ വേണ്ടപ്പെട്ടവര്‍ക്കും മാത്രമാണ് ജനാസ ദര്‍ശനം സാധ്യമായത്. മുണ്ടേക്കരാട് ജുമാമസ്ജിദില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഖബറടക്കം നടന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കി. നേരം പുലരുന്നതു വരെ തുടര്‍ച്ചയായ നിസ്‌കാരങ്ങള്‍ക്ക് സമസ്തയുടെ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, ശുക്കൂര്‍ മദനി അമ്മിനിക്കാട്, പുറങ്ങ് മെയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി, സി. മുഹമ്മദ് കുട്ടി ഫൈസി അലനല്ലുര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സുബൈര്‍ മൗലവി, ഇ.വി ഖാജ ദാരിമി തൂത, റഹ്മാന്‍ ഫൈസി കാവന്നൂര്‍, സുലൈമാന്‍ ദാരിമി ഏലംകുളം, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സൈദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, കുട്ടി ഹസ്സന്‍ ദാരിമി, കളത്തില്‍ അബ്ദുല്ല, കല്ലടി ബക്കര്‍, ഫായിദ ബഷീര്‍, സുഹൈല്‍, സദഖത്തുല്ല, പി.പി ഹംസ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ടി.ടി ഉസ്മാന്‍ ഫൈസി, കെ.എന്‍.എസ് മൗലവി ഹുസൈന്‍ കോളശ്ശേരി, സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, യൂസഫ് പാലക്കല്‍ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
വിയോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സമസ്തക്ക് വേണ്ടി മാറ്റിവച്ച ജീവിതം:
ഫത്ഹുല്ല മുത്തുക്കോയ തങ്ങള്‍
അമിനി ദ്വീപ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ജീവിതമായിരുന്നു സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടേതെന്ന് സമസ്ത മുശാവറ അംഗവും അമിനി ദ്വീപ് ഖാസിയുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങള്‍.
സമസ്തയുടെ ആശയാദര്‍ശ പ്രചാരണ രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് പാലക്കാട് ജില്ലയില്‍ സമസ്തയ്ക്ക് ശക്തമായ വേരോട്ടമുണ്ടാക്കിയത്.
അര നൂറ്റാണ്ട് മുന്‍പ് പട്ടിക്കാട് ജാമിഅയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് തുടങ്ങിയ ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുള്ളതെന്നും അനുശോചന സന്ദേശത്തില്‍ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സാത്വികനായ പണ്ഡിതന്‍: സൈനുല്‍ ആബിദീന്‍ സഫാരി
ദുബൈ: സാത്വിക പണ്ഡിത നിരയിലെ ശക്തമായ കണ്ണിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരെന്ന് സുപ്രഭാതം വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മദ്‌റസാ അധ്യാപകരുടെ അന്തസ് ഉയര്‍ത്തുന്നതില്‍ സ്വാദിഖ് മുസ്‌ലിയാര്‍ വഹിച്ച പങ്ക് അതുല്യമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."