HOME
DETAILS

സഹകരണ വകുപ്പിന്റെ  മേല്‍നോട്ടത്തില്‍ ലൈഫ് പദ്ധതി

  
backup
April 17 2020 | 01:04 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d
 
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു പകരം ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിന് സഹകരണ വകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായി. 
ലൈഫ് മിഷന്‍ ഓരോ ജില്ലകളിലും കണ്ടെത്തിയ സ്ഥലങ്ങളില്‍ എങ്ങനെ ഫ്‌ളാറ്റുകള്‍ പണിയാം, ഈ സ്ഥലങ്ങളുടെ പരിശോധന, ഫ്‌ളാറ്റുകളുടെ രൂപരേഖ തയാറാക്കല്‍, അതിനോടനുബന്ധിച്ചുണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ എന്നിവ പഠിച്ച് രൂപരേഖ തയാറാക്കി നല്‍കാന്‍ സഹകരണ വകുപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌സ് സര്‍വിസ് സഹകരണ സംഘത്തെ ചുമതലപ്പെടുത്തി. 
കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത് സെക്രട്ടറിയേറ്റില്‍ നടന്ന സഹകരണ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പ്രാഥമിക സഹകരണ ബാങ്കുകളെ ഉപയോഗിച്ച് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ കെയര്‍ഹോമിന്റെ രണ്ടാം ഘട്ടത്തിനായി അന്‍പത് കോടിയിലധികം രൂപ സഹകരണ വകുപ്പിന്റെ കൈയിലുണ്ട്. 
ഈ പണം ലൈഫ് ഭവന പദ്ധതിയിലേക്ക് മാറ്റാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ലൈഫ് പദ്ധതി പ്രകാരം ഓരോ ജില്ലയിലും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ സഹകരണ രജിസ്ട്രാര്‍മാര്‍ക്ക് ലൈഫ് മിഷന്‍ കൈമാറിയിരുന്നു. 
ഈ സ്ഥലങ്ങള്‍ ജില്ലാ രജിസ്ട്രാര്‍മാര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഓണ്‍ലൈനില്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. 
മന്ത്രി പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ രജിസ്ട്രാര്‍മാര്‍ അവരുടെ അഭിപ്രായം അറിയിക്കുകയും ചെയ്തു. ചില സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനാകില്ലെന്ന രജിസ്ട്രാര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പകരം സ്ഥലം നല്‍കാന്‍ സഹകരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്നു നീക്കി ഫ്‌ളാറ്റ് നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന നിര്‍ദേശമാണ് സഹകരണ വകുപ്പിന് മന്ത്രി നല്‍കിയിരിക്കുന്നത്.
വീടും സ്ഥലവുമില്ലാത്ത അയ്യായിരത്തിലധികം പേരുടെ പട്ടികയാണ് ലൈഫ് മിഷന്‍ സഹകരണ വകുപ്പിന് കൈമാറിയത്. ഇവര്‍ക്കെല്ലാം ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നതിനു സഹകരണ വകുപ്പിന്റെ കൈയിലുള്ള പണം മാത്രം തികയില്ല. ബാക്കിയുള്ള തുക എങ്ങനെ എന്നതു സംബന്ധിച്ചൊന്നും കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യുകയുണ്ടായില്ല. ഓരോ ജില്ലകളിലും വ്യത്യസ്ത അളവിലാണ് സ്ഥലം ലഭ്യമാക്കിയിട്ടുള്ളത്. എറണാകുളത്ത് അഞ്ച് ഏക്കര്‍ സ്ഥലത്തിന്റെ വിവരങ്ങള്‍ നല്‍കിയപ്പോള്‍ കൊല്ലത്ത് അന്‍പത് സെന്റിന്റെ വിവരങ്ങളാണ് ലൈഫ് മിഷന്‍ സഹകരണ വകുപ്പിനു കൈമാറിയത്. 
ലിഫ്റ്റ് സംവിധാനം ഒഴിവാക്കേണ്ടതിനാല്‍ മൂന്നു നിലകളുള്ള ഫ്‌ളാറ്റുകളാണ് നിര്‍മിക്കേണ്ടിവരിക. അങ്ങനെയെങ്കില്‍ ഓരോ സ്ഥലത്തും എങ്ങനെ, ഓരോ ഫ്‌ളാറ്റിനും എത്രവീതം സ്ഥലം, അതിന്റെ നിര്‍മാണ ചെലവുകള്‍ തുടങ്ങി വിശദമായ പഠനത്തിനും പരിശോധനക്കുമാണ് ഊരാളുങ്കലിന് ചുമതല നല്‍കിയിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago