HOME
DETAILS
MAL
ചീറ്റ ഹെലികോപ്റ്റര്‍ അടിയന്തിര ലാന്റിങ് നടത്തി
backup
April 17 2020 | 03:04 AM
ഭാഗ്പത്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അടിയന്തിര ലാന്‍ഡിങ് നടത്തി. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ അതിവേഗപാതയിലെ റിങ് റോഡിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇറങ്ങിയത്. ഹിന്ഡോണ് വ്യോമ കേന്ദ്രത്തില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഇവിടെ നിന്നും രാവിലെ എട്ടോടെ കൊവിഡ് നിര്‍ണയ സാംപിളുമായി ചണ്ഡിഗഡിലേക്ക് പോവുകയായിരുന്നു രണ്ട് സീറ്റുള്ള ഹെലികോപ്റ്റര്‍. പൈലറ്റും അദ്ദേഹത്തിന്റെ സഹായിയുമാണ് ഇതിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിങ് റോഡില്‍ കോപ്റ്റര്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് സാങ്കേതിക വിദഗ്ധനുമായി മറ്റൊരു ഹെലികോപ്റ്റര്‍ എത്തി. അര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച ശേഷം രണ്ടും പറന്നുയരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."