HOME
DETAILS

ഗുജറാത്തില്‍ മതംതിരിച്ച് കൊവിഡ് വാര്‍ഡുകള്‍:  യു.എസ് കമ്മിഷനെതിരേ ഇന്ത്യ

  
backup
April 17, 2020 | 3:11 AM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%82%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് മതംതിരിച്ച് വാര്‍ഡുകള്‍ നല്‍കിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മിഷനെതിരേ ഇന്ത്യ. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഒരു പ്രത്യേക മതവിഭാഗക്കാരെ പേരുവിളിച്ച് മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയം ഇത് നിഷേധിക്കുകയും ചെയ്തു. 
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച യു.എസ് കമ്മിഷന്‍ രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം വര്‍ധിപ്പിക്കാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂവെന്നും മുസ്‌ലിംകളാണ് കൊവിഡ് പരത്തുന്നതെന്ന തെറ്റായ അഭ്യൂഹത്തെ ഇത് ബലപ്പെടുത്തുകയേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. അതേസമയം കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് വര്‍ഗീയനിറം നല്‍കുന്നതാണ് യു.എസ് കമ്മിഷന്റെ പ്രസ്താവനയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നേരത്തെ പൗരത്വനിയമ ഭേദഗതി വിഷയത്തിലും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  3 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  3 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  3 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  3 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  3 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  3 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  3 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  3 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  3 days ago