'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ
തിരുവനന്തപുരം: മനുഷ്യസ്‌നേഹിയായ ഭരണാധികാരിയായിരുന്നു കഴിഞ്ഞ ദിവസം മണ്‍മറഞ്ഞ ഖത്തര്‍ മുന്‍ രാജാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു.അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്‍ഡോ-ഖത്തര്‍ ഫ്രണ്ട്ഷിപ്പ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോബന്‍ പ്ലാസ ഹോട്ടല്‍ ഹാളില്‍ ചേര്‍ന്ന സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ. ഭരണത്തിലിരുന്ന് ഐതിഹാസികമായ വിജയം വഹിച്ചു കൊണ്ടിരിക്കുക തന്നെ അടുത്ത ഭരണാധികാരിയെ അവരോധിച രാജാവായിരുന്നു അദ്ദേഹമെന്നും ഭരണ പങ്കാളിത്ത സാരഥിയായിരുന്ന തന്റെ പ്രിയപ്പെട്ട മകന്‍ ഷെയ്ഖ് തമീം ഹമദ് അല്‍താനിയെ രാജാവാക്കിയെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഖത്തര്‍ ഭൂമിയില്‍ നിന്നും വാതകങ്ങള്‍ ശേഖരിച്ച് വിവിധ രാജ്യങ്ങളിലെക്ക് കയറ്റി അയച്ചു സമ്പന്നതയുടെ മടിത്തട്ടിലാക്കിയ ഖത്തറിന്റെ ഫാദറാണ് ഹമദ് ബിന്‍ അമീറെന്നും പ്രവാസികളെ സ്വദേശികളെക്കാള്‍ രാജാവ് സ്‌നേഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കിംസ് ഡയറക്ടര്‍ ഇ.എം. നജീബിന്റെ അധ്യക്ഷതയില്‍ നടന്ന അനുശോചന സംഗമം ഖത്തര്‍ മുന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിശ്രീ മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിപിഐ നേതാവ് സഖാവ് പന്ന്യയന്‍ രവീന്ദ്രന്‍ എക്‌സ് എം പി, പ്രവാസി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ്, അഖില കേരള ലത്തീന്‍ കത്തോലിക്ക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി, ഐ. എന്‍. ടി.സി. കണ്‍വീനര്‍ ചാല സുലൈമാന്‍, മനസ്സ് സെക്രട്ടറി ബാബു ജോസഫ് ജോണ്‍, ഇന്‍ഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ ബാബു, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. കാര്യറ നസീര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്‍.എം. അബ്ദുല്‍ ഹാദി അല്ലാമ, മാപ്പിള കലാ സാഹിത്യ സംഘം ചെയര്‍പേഴ്‌സണ്‍ എം.എസ്. ആതിര , പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്‍, സ്‌നേഹ സാന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സാന്ദ്ര എന്നിവര്‍ സംസാരിച്ചു.
പണ്ഡിത ശ്രേഷ്ഠന്‍ കെ പി അഹമ്മദ് മൗലവി അവര്‍കളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.ഫോറം ജോയിന്റ് സെക്രട്ടറി കലാപ്രേമി മാഹീന്‍ സ്വാഗതം ആശംസകളര്‍പ്പിച്ചു. മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ യൂത്ത് വിംഗ് കണ്‍വീനര്‍ ആസിഫ് മുഹമ്മദ് കൃതജ്ഞ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."