HOME
DETAILS

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും; in-depth

  
അഷ്റഫ് അഹമ്മദ്
July 17, 2026 | 11:47 AM

the life story of sonam wangchuk in malayalam

ആമിർഖാൻ നായകനായ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിന്റെ തമിഴ് റീമേക്കായ വിജയ് നായകനായ നൻപൻ എന്ന ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. അതിലെ എക്‌സ്ട്രാ ഓർഡിനറി കഴിവുകളുള്ള നായകൻ പഞ്ചവൻ പാരിവേന്ദ്രനെന്ന കഥാപാത്രത്തിന് പ്രചോദനമായ യഥാർഥ നായകൻ ഇന്ന് നീതിക്കായി സമരമുഖത്താണ്. 

അതേ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ശരീരഭാരം നന്നേ കുറഞ്ഞ് ആരോഗ്യസ്ഥിതി വഷളായ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എങ്കിലും ജൂലൈ 20ന് കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന ജനകീയ പാർലമെൻ മാർച്ചിൽ പങ്കെടുക്കാനായി താൻ എങ്ങനെയും ജീവിച്ചിരിക്കുമെന്ന് രാജ്യത്തോട് വിളിച്ച് പറയുകയാണ് അദ്ദേഹം. 

ഇത് ആദ്യമായല്ല സോനം വാങ്ചുക് സമരമുഖത്തെത്തുന്നത്. ലഡാകിന്റെ സംരക്ഷണത്തിനായി 2021നും 2025നും ഇടയിൽ നിരവധി തവണ സോനം വാങ്ചുക് സമരമുഖത്തിറങ്ങിയിരുന്നു. കുട്ടിക്കാലം മുതൽ തന്റെ നാടിനും ജനങ്ങൾക്കും വേണ്ടി നിലകൊണ്ട ലോകം അംഗീകരിച്ച ഒരു പ്രതിഭ, വിശന്ന് മരിക്കേണ്ടി വന്നാൽ അതിൽപരം ഒരു നാണക്കേട് രാജ്യത്തിന് വേറെയുണ്ടോ? 

രാജ്യം ഒരിക്കൽ കൂടി സോനം വാങ്ചുക്കിലേക്ക് ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിൽ സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം നമുക്കൊന്ന് പരിശോധിക്കാം. 

ഒരു ശാസ്ത്രജ്ഞൻ ജനിക്കുന്നു ...

1966 ഡിസംബർ 1ന് ലഡാകിലെ ലേ ​ഗ്രാമത്തിലാണ് സോനം വാങ്ചുക് ജനിച്ചത്. അക്കാലത്ത് പ്രെെമറി സ്കൂളുകൾ നന്നേ കുറവായിരുന്നതിനാൽ സോനത്തിന്റെ അമ്മ അവനെ വീട്ടിൽ ഇരുത്തിയാണ് പഠിപ്പിച്ചത്, അതും പ്രാദേശിക ഭാഷയിൽ. ഒൻപത് വയസ് പൂർത്തിയായതിന് ശേഷം സോനത്തിനെ തുടർപഠനത്തിനായി പ്രദേശത്തെ സ്കൂളിൽ ചേർക്കാൻ കുടുംബം തീരുമാനിച്ചു. എന്നാൽ പഠനത്തിന്റെ ആദ്യകാലങ്ങളിൽ വേണ്ട രീതിയിൽ ശോഭിക്കാൻ സോനത്തിനായില്ല. കാരണം സ്കൂളിൽ ഹിന്ദി, ഉറുദു ഭാഷകളിൽ മാത്രമാണ് ക്ലാസുകൾ നടത്തിയിരുന്നത്. ​ഗ്രാമത്തിൽ നിന്നെത്തിയ സോനത്തിന് ഭാഷ ഒരു വില്ലനായി മാറി. ഇതോടെ ക്ലാസിലെ കഴിവ് കുറഞ്ഞ കുട്ടികളുടെ കൂട്ടത്തിലേക്ക് സോനത്തിനെ ടീച്ചർമാർ മാറ്റിനിർത്തി. 

കുട്ടിക്കാലം മുതൽ എല്ലാത്തിനെ കുറിച്ചും ജിജ്ഞാസയുള്ള കുട്ടിയായിരുന്ന സോനം. ഭാഷയുടെ പ്രതിസന്ധി മറികടക്കാൻ അദ്ദേഹം സ്വന്തമായി ഭാഷകൾ പഠിക്കാൻ തീരുമാനിച്ചു. തനിക്ക് ലഭ്യമായ പത്രതാളുകളിൽ നിന്നും, പുസ്തകങ്ങളിൽ നിന്നും സോനം ഹിന്ദിയും ഉറുദവും പഠിച്ചെടുത്തു. ഈ സാഹചര്യങ്ങൾ അദ്ദേഹത്തെ ഭാഷകളോടുള്ള അഭിനിവേശത്തിലേക്ക് നയിച്ചു. ഒരുകാലത്ത് ഭാഷ അറിയില്ലെന്ന് പറഞ്ഞ് ടീച്ചർമാർ വിധിയെഴുതിയ ആ കുട്ടി ഇന്ന് 9 ഒൻപതോളം ഭാഷകൾ കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നു. 

സ്കൂൾ പഠനത്തിന് ശേഷം മകനെ മെഡിക്കൽ പഠനത്തിന് അയക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. പക്ഷെ അപ്പോഴേക്കും സോനം എഞ്ചിനീയറിങ് മേഖലയിൽ തന്റെ അഭിരുചി കണ്ടെത്തിയിരുന്നു. അങ്ങനെ 1980ൽ എൻ.ഐ.ടി ശ്രീനഗറിൽ സോനം  പ്രവേശനം നേടി. അന്ന് അത് റീജിയണൽ എഞ്ചിനീയറിങ് കോളജ് ശ്രീനഗർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  അവിടെ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ അദ്ദേഹം ബിരു​ദം പൂർത്തിയാക്കി. 

കോളജ് പഠനത്തിന് ശേഷമാണ് സോനം വാങ്ചുക് തന്റെ ജീവിതത്തിലെ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയും, സിനിമകളിലൂടെയും നാം അറിയുന്ന സോനം വാങ്ചുക് രൂപം കൊള്ളുന്നത് അവിടെ നിന്നാണ്. 
പിൽക്കാലത്ത് ലോക പ്രശസ്തമായി തീർന്ന പല കണ്ടുപിടുത്തങ്ങൾക്കും വിത്തുപാകിയത് ഐഐടിയിലെ പഠന കാലമാണ്. 

മാറ്റം ചുറ്റുപാടിൽ നിന്നും.. 

ഭൂമിശാസ്ത്രപരമായി രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ലഡാക്. അതുകൊണ്ടുതന്നെ ലഡാകിലെ വിദ്യാർഥികളുടെ പഠനം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സാംസ്കാരികവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങളാണ് ഇതിന് പിന്നിൽ. ഈ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1988ൽ സോനം Students' Educational and Cultural Movement of Ladakh (SECMOL) സ്ഥാപിക്കുന്നത്. ഇതൊരു നോൺ പ്രോഫിറ്റബിൾ ഒാർ​ഗനെെസേഷനാണ്. ട്രാൻസ് ഹിമാലയൻ മേഖലകളിലെ ഗവൺമെന്റ് സ്‌കൂൾ സംവിധാനത്തിൽ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 

പുസ്തകങ്ങൾ മാത്രം ഉപയോഗിച്ച് പഠിക്കുന്നതിന് പകരം, പ്രായോഗിക പഠന രീതിയാണ് ഇവർ അവലംബിക്കുന്നത്. കൃഷി, ഊർജ ഉപയോഗം, നിർമാണ പ്രവർത്തികൾ, എഞ്ചിനീയറിങ് എന്നിവ ഉപയോ​ഗിച്ച് നമുക്ക് ചുറ്റുമുള്ള സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുകയെന്നതാണ് ഈ മൂവ്മെന്റിന്റെ പ്രാഥമിക ലക്ഷ്യം. വാങ്ചുക്കിന്റെ ഈ മുന്നേറ്റം ആയിരത്തിലധികം ലഡാകി കുട്ടികളുടെ ജീവിതമാണ് മാറ്റിയത്. 

തുടക്കത്തിൽ പത്താം ക്ലാസ് തോറ്റ പത്തോ പന്ത്രണ്ടോ കുട്ടികളെ കണ്ടെത്തിയാണ് SECMOL ന് കീഴിൽ ആദ്യത്തെ ബാച്ച് ആരംഭിച്ചത്. ചിട്ടയായ പഠന പ്രവർത്തനങ്ങളിലൂടെ ഇവരെ വീണ്ടും പരീക്ഷക്ക് തയ്യാറാക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തു. ഇതോടെ രാജ്യത്താകമാനം സോനം വാങ്ചുക്കും, അദ്ദേഹത്തിന്റെ പഠനരീതിയും ചർച്ചയായി. 

The Famous ICE Stupas

ഹിമാലയത്തിനും, കാരക്കോറം മലനിരകൾക്കിടയിലുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലഡാക്. ഭൂമിശാസ്ത്ര പ്രത്യേകത കൊണ്ടുതന്നെ മേഖലയിൽ മഴലഭ്യത വളരെ കുറവാണ്. ഹിമാലയത്തിൽ നിന്ന് ഉരുകിയിറങ്ങുന്ന െഎസ് വെള്ളമാണ് പ്രധാന ജലസ്രോതസ്. വേനൽകാലമാകുമ്പോൾ കൃഷിക്കും, ദെെനംദിന പ്രവർത്തികൾക്കുമായി ജലം ലഭിക്കുന്നത് കുറയും. ഇത് ലഡാകിലെ ​ഗ്രാമീണർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

ഈ പ്രതിസന്ധി പരിഹരിക്കാനായി കൂറ്റൻ ഹിമാനികൾ (Glaciers) കൃത്രിമമായി ഉണ്ടാക്കാമെന്ന ആശയം സോനം വാങ്ചുകിന്റെ തലയിലുദിച്ചു. ഇതിനായി നാട്ടുകാരുടെ സഹായത്തോടെ പർവത മുകളിൽ നിന്നും ജലം പമ്പുകൾ വഴി കൊണ്ടുവന്നു. ഇത് ഭൂ​ഗുരുത്വാകർഷണത്തിന്റെ സഹായത്തോടെ ജലധാരകളായി പ്രവർത്തിപ്പിച്ച് െഎസ് പാളികൾ നിർമിക്കാൻ ആരംഭിച്ചു. ഈ പാളികൾ വേനൽകാലമാകുമ്പോൾ സാവധാനം ഉരുകി ഇറങ്ങാൻ തുടങ്ങും. ഇതോടെ ആവശ്യമായ ജലം ശേഖരിക്കാനും സാധിക്കും. സോനത്തിന്റെ പരീക്ഷണം വലിയ വിജയമായി മാറി. സ്തൂപാകൃതിയിൽ നിർമിച്ച ഇത്തരം നൂറുകണക്കിന് ഹിമാനികളാണ് ഇന്ന് ലഡാകിലെ ജലപ്രതിസന്ധി മറികടക്കുന്നത്. 

Solar-heated Military Tent

ലഡാകിലും, സിയാചിനിലും കടുത്ത തണുപ്പിനെ പ്രതിരോധിച്ച് രാജ്യത്തിനായി സേവനം നടത്തുന്ന സെെനികരുടെ സുരക്ഷയ്ക്കായി അദ്ദേഹം തയ്യാറാക്കിയ സൗരോർജ ടെന്റുകളാണ് മറ്റൊരു സുപ്രധാന കണ്ടുപിടുത്തം. ലഡാക്, സിയാചിൻ മേഖലകളിൽ താപനില പലപ്പോഴും -30 മുതൽ -50 വരെ താഴും. അവിടെ അതിജീവനം വലിയ പ്രതിസന്ധിയാണ്. ആദ്യകാലത്ത് ഡീസൽ ഹീറ്ററുകളും, ജനറേറ്ററുകളും ഉപയോഗിച്ചുള്ള ടെന്റകളാണ് സെെനികർ ഉപയോ​ഗിച്ചിരുന്നത്. ചെലവേറിയ ഒരു മാർ​ഗമാണിത്. മാത്രമല്ല ലഡാകിലെ സംരക്ഷിത പ്രദേശങ്ങളിൽ ഡീസൽ ടെന്റുകൾ മലിനീകരണത്തിനും കാരണമായി തീർന്നു. 

ഇതിന് പരിഹാരമെന്നോണമാണ് അദ്ദേഹം സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന സൗര ഹീറ്റർ ടെന്റുകൾക്ക് രൂപംകൊടുക്കുന്നത്. രണ്ട് ഭാ​ഗങ്ങളുള്ള ഈ ടെന്റുകൾ രാത്രിയും, പകലും ഒരുപോലെ താപനില ക്രമീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൂര്യപ്രകാശം കടക്കുന്ന മുൻ ഭാഗവും, രാത്രികളിൽ സൈനികർക്ക് വിശ്രമിക്കാനുള്ള സൗകര്യമുള്ള ബെഡ്‌റൂമും അടങ്ങുന്നതാണ് ടെന്റിന്റെ രൂപരേഖ. കടുത്ത മഞ്ഞൂവീഴ്ച്ചയെയും, മഴയെയും, കാറ്റിനെയും പ്രതിരോധിക്കാനുള്ള സംവിധാനവും ഇത്തരം ടെന്റുകളിലുണ്ട്. 

പ്രക്ഷോഭകാലം... 

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ എഞ്ചിനീയറും, പരിസ്ഥിതി പ്രവർത്തകനുമെന്ന നിലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ സോനം വാങ്ചുക് വാർത്തകളിൽ നിറയുന്നത് ഈയടുത്താണ്. ലഡാകിന്റെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ സമരങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചു. 2025 ൽ ലഡാകിന്റെ സംരക്ഷണത്തിനായി നാട്ടുകാരെ ഒരുമിച്ച് കൂട്ടി ജനകീയ സമരത്തിന് സോനം ആഹ്വാനം ചെയ്തു. ഇതിന്റെ ഭാ​ഗമായി അദ്ദേഹം നിരാഹാരമിരുന്നു. സമരം ശക്തമായി, ലഡാക് ജനതയുടെ ആശങ്കകൾ രാജ്യം കേട്ടു. 

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്തുനിന്ന് സമരത്തിന് അനുകൂല നിലപാടല്ല ലഭിച്ചത്. ലഡാകിലുണ്ടായ സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്ങുണ്ടെന്നും, സോനം വാങ്ചുക് വിദേശ ചാരനാണെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച്, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എൻഎസ്എ നിയമം ചാർത്തി സോനം വാങ്ചുക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു. എന്നാൽ തനക്കെതിരെ ഉയർന്ന ഈ ആരോപണങ്ങൾ സോനം തള്ളിക്കളയുകയാണുണ്ടായത്. സമരം അടിച്ചമർത്താൻ പൊലിസ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയെന്ന് സോനം വ്യക്തമാക്കി. 

അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ജോദ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. 170 ദിവസങ്ങൾക്ക് ശേഷമാണ് പിന്നീട് വാങ്ചുക് മോചിതനാവുന്നത്. 2026 മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിനെതിരായ കേസ് പിൻവലിച്ചു. സോനം ജയിൽ മോചിതനായി. മോചനത്തിന് ശേഷം കേന്ദ്ര സർക്കാരും, ലഡാക് പ്രതിനിധികളും തമ്മിൽ വീണ്ടും ചർച്ചക്ക് വാതിൽ തുറന്നെങ്കിലും കാര്യമായ ലഡാക് ജനതയുടെ ആവശ്യങ്ങളിൽ കാര്യമായ പുരോ​ഗതിയൊന്നും ഉണ്ടായില്ല. 

ജന്തർ മന്തറിലേക്ക്...

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന്
 െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് സോനം വാങ് ചുക് ഡൽഹിയിലെത്തുന്നത്. നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തുക. 
 വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചു. 

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം സോനം വാങ്ചുകിന്റെ വരവോടെ കൂടുതൽ ശക്തമായി. പ്രതേഷേധത്തോട് ആദ്യഘട്ടത്തിൽ മുഖം തിരിച്ച മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ വാങ്ചുകിന്റെ വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിൽ വാങ്ചുകിനെ പിന്തുണച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികളും, നേതാക്കളും, സിനിമ താരങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. 

ചിലർക്ക് ഇദ്ദേഹം പരിസ്ഥിതി പ്രവർത്തകനാണ്, ചിലർക്ക് പ്രക്ഷോഭകാരിയും, മറ്റ് ചിലർക്ക് ഇയാൾ രാജ്യദ്രോഹിയുമാണ്. ഒരുകാര്യം വസ്തുതയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സോനം വാങ്ചുക് വാർത്തകളിൽ നിറയുന്നുണ്ട്. സർക്കാർ കണ്ണുതുറക്കുന്നതുവരെ തന്റെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സോനം വാങ്ചുക്. ഉറങ്ങുന്നവരെ നമുക്ക് ഉണർത്താൻ സാധിക്കും, ഉറക്കം നടിക്കുന്നവരെയോ? ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 hours ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 hours ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 hours ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  3 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  3 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 hours ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  4 hours ago