HOME
DETAILS
MAL
ജൂനിയര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഇന്ത്യക്ക് മൂന്നാം സ്വര്‍ണം
backup
June 09 2018 | 20:06 PM
ഗിഫു: ജൂനിയര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. മൂന്നാം ദിനത്തില്‍ 800 മീറ്ററില്‍ അനു കുമാറാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.
1.54.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനു ഒന്നാമതെത്തിയത്. വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ അര്‍പണ്‍ദീപ് കൗര്‍ ബജ്‌വ, പുരുഷന്‍മാരുടെ 4-100 മീറ്റര്‍ റിലേ എന്നിവയില്‍ ഇന്ത്യ ഇന്നലെ വെങ്കലവും നേടി. ഇതോടെ മൂന്ന് സ്വര്‍ണം ഒരു വെള്ളി ഒന്‍പത് വെങ്കലം മെഡലുകളായി ഇന്ത്യന്‍ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."