വിരമിച്ചിട്ട് ഒരു മാസം; കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് ഇപ്പോഴും ഡ്യൂട്ടിയില്‍
തിരുവനന്തപുരം: വിരമിച്ചതിനു ശേഷവും കെ.എസ്.ആര്.ടി.സിയിലെ ഉദ്യോഗസ്ഥന് കഴിഞ്ഞ ഒരു മാസമായി അതേ തസ്തികയില്‍ ജോലി ചെയ്യുന്നു.
കെ.എസ്.ആര്.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും ഇന്‍സ്പെക്ടര്‍ തസ്തികയില്‍ വിരമിച്ച ജയരാജാണ് കഴിഞ്ഞ 31ന് വിരമിച്ചതിനു ശേഷവും അതേ ജോലിയില്‍ ഇപ്പോഴും തുടരുന്നത്. ഇത് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സെന്‍ട്രല്‍ യൂനിറ്റ് ഓഫിസറായ എ.ടി.ഒയുടെ ഒത്താശയോടെയാണ് ഇദ്ദേഹം ജോലിയില്‍ തുടരുന്നതെന്നാണ് മറ്റുള്ളവരുടെ ആക്ഷേപം.
സുപ്രധാന ഫയലുകള്‍ ഉള്‍പ്പെടെ നോക്കുന്ന ചുമതലയാണ് ഇദ്ദേഹം നിര്‍വഹിക്കുന്നത്. ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെങ്കിലും ഇദ്ദേഹത്തെ ജോലിയില്‍നിന്നും ഒഴിവാക്കാന്‍ എ.ടി.ഒ തയാറായിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥന് ഓഫിസിലിരുന്നു ജോലി ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. എന്നിട്ടും ഇതേക്കുറിച്ച് പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
വിരമിച്ച ഉദ്യോഗസ്ഥന് ജോലിയില്‍ തുടരുന്നതും ഫയലുകള്‍ പരിശോധിക്കുന്നതും എം.ഡിയുടെയും മാനേജ്മെന്റിന്റെയും ശ്രദ്ധയല്‍ പെടുത്താനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."