ചന്ദ്രചൂഡന്റെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി
കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍. ചന്ദ്രചൂഡന്‍ ഒരിക്കലും ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നെന്ന് രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റും നേതൃത്വവും മികച്ചരീതിയിലുള്ള പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിനു സുധീരനല്ല കാരണം. പാര്‍ട്ടിക്കു മികച്ച സംഭാവനയാണ് സുധീരന്റെ നേതൃത്വം നല്‍കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഇതിനെതിരെ പ്രതികരിച്ചതു വസ്തുനിഷ്ടമായാണ്. ചാത്തന്നൂരില്‍ പരാജയപ്പെട്ട താന്‍ അതിനെക്കുറിച്ചു കെ.പി.സി.സിക്കു കാരണങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി കനത്ത പരാജയമേറ്റുവാങ്ങിയ കൊല്ലത്തു കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള നടപടി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടാകും. കൊല്ലത്തെ യു.ഡി.എഫിന്റെ പരാജയത്തിനു പ്രധാനകാരണം കശുവണ്ടി ഫാക്ടറികള്‍ അടച്ചിട്ടതാണെന്നും 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇതു ആവര്‍ത്തിച്ചിരുന്നതായും രാജശേഖരന്‍ പറഞ്ഞു.
കൊല്ലത്തു കോണ്‍ഗ്രസുകാര്‍ വോട്ടു ചെയ്യിച്ചാല്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന ചരിത്രമാണുള്ളത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് തുറന്നു കൊടുക്കാതിരിക്കുന്നതിനു പിന്നില്‍ സ്ഥലം എം.എല്‍.എ ജി.എസ് ജയലാലാണ്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍കോളജുകളുമായി അദ്ദേഹത്തിനു ബന്ധമുണ്ട്. സാമ്പത്തിക ഇടപാടുകളും ഇതിനു പിന്നിലുണ്ടോയെന്നു സംശയമുണ്ടെന്നും രാജശേഖരന്‍ പറഞ്ഞു. കൊല്ലത്തു ഐ.എന്‍.ടി.യുസിക്കാര്‍ വിജിലന്‍സ് ഓഫീസിലേക്കു മാര്‍ച്ചു നടത്തിയതു പാര്‍ട്ടിയുടെ അറിവോടെയല്ല. സി.പി.എം നേതാവ് പി രാജേന്ദ്രന്‍ കശുവണ്ടി വികനസകോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന കാലത്താണ് ഏറ്റവും വലിയ അഴിമതി നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."