കെ.എം ഷാജിക്കെതിരേ ഇന്ന് വിജിലന്‍സ് കേസെടുക്കും: സ്പീക്കര്‍ അനുമതി നല്‍കിയതിനെതിരേ ഷാജി, നാക്കിനെല്ലില്ലെന്നു കരുതി ഷാജി എന്തും പറയരുതെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴവാങ്ങി എന്ന 2017ലെ പരാതിയില്‍ വിജിലന്‍സ് ഇന്ന് കേസെടുത്ത് അന്വേഷണം തുടങ്ങും. കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.
അതേ സമയം കെ.എം. ഷാജിക്കെതിരായ കേസില്‍ അന്വേഷണത്തിന് സ്പീക്കര്‍ പി. അനുമതി നല്‍കിയത് മുഖ്യമന്ത്രിയെപേടിച്ചിട്ടാണെന്ന കെ.എം ഷാജിയുടെ ആരോപണത്തിനു മറുപടിയുമായി പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. ഏതൊരു സ്പീക്കറും ചെയ്യുന്നതേ താനും ചെയ്യുന്നുള്ളൂവെന്നും സ്പീക്കര്‍ക്ക് നിയമത്തിതീതനായി പ്രവര്‍ത്തിക്കാനേ കഴിയൂ വെന്നും അദ്ദേഹം പറഞ്ഞു.
ഒരു അന്വേഷണ ഏജന്‍സി കേസുമായി വരുമ്പോള്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. സ്പീക്കര്‍ പറഞ്ഞു. അതേ സമയം നാക്കിന് എല്ലില്ലെന്നു കരുതി കെ.എം. ഷാജി എന്തും പറയരുതെന്നും അതും ഇത്തരമൊരവസ്ഥയിലെന്നും സ്പീക്കര്‍ പ്രതികരിച്ചു. ഷാജിയുടെ ആരോപണം ബാലിശമാണ്. അദ്ദേഹത്തിന്റെ ആരോപണം നിയമസഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ.എം ഷാജിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് ഇന്നലെ നിയമോപദേശം തേടിയിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനപ്പുറം കൂടുതല്‍ അന്വേഷണത്തിലേക്ക് ഇപ്പോള്‍ കടക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."