HOME
DETAILS

വിദേശത്ത് നിന്ന്‌ നാട്ടിലേക്കു വരാനാഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി രജിസേ്ട്രഷന്‍ ഏര്‍പെടുത്തും

  
backup
April 18 2020 | 08:04 AM

norka-registration-kerala-gulf-retunnees


തിരുവനന്തപുരം: പ്രവാസികളെ ലോക്ക് ഡൗണ്‍ കാലയളവില്‍ തിരികെ കൊണ്ടുവരാനാവില്ലെന്നും മെയ് മൂന്നിനു ശേഷം വിദേശത്തു നിന്ന് വരാന്‍ ഇളവുകള്‍ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന് വളരെയധികം ആളുകള്‍ വരാനുള്ള സാധ്യത പരിഗണിച്ച് കേരളം തയാറെടുപ്പുകള്‍ ആരംഭിച്ചു.


വിദേശത്തു നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ മാര്‍ഗരേഖ തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിമാനത്തില്‍ മലയാളികളായ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി പ്രത്യേക ഇളവ് പരിഗണിക്കാന്‍ കഴിയില്ലെന്നറിയിച്ച കേന്ദ്ര വിദേശകാര്യ സെക്രട്ടറി, മെയ് മൂന്നിനു ശേഷം ഇളവനുവദിക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരരെ നിരീക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ ഗതാഗത സെക്രട്ടറിയെയും ആരോഗ്യ വകുപ്പ് സെകട്ടറിയെയുമാണ് ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിച്ചു.


തിരികെ നാട്ടിലേക്കു വരാനാഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി രജിസേ്ട്രഷന്‍ ഏര്‍പെടുത്തും. ഇതുവഴി പ്രവാസികളില്‍ എത്ര പേര്‍ക്ക് സൗകര്യമേര്‍പെടുത്തണമെന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കും.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിവിപുലമായ പരിശോധനാ സംവിധാനം ഏര്‍പെടുത്തും. കൂടുതല്‍ പേര്‍ എത്തുമ്പോള്‍ കേന്ദ്രീകൃത സംവിധാനം എല്ലാവര്‍ക്കും ഒരുക്കാന്‍ കഴിയില്ല. രോഗലക്ഷണമുള്ളവരെ ക്വാറന്റൈന്‍ സെന്ററുകളിലേക്കു മാറ്റും. അല്ലാത്തവരെ വിടുകളില്‍ നിരീക്ഷണത്തിലാക്കും. വീടുകളിലുള്ളവരുടെ നിരീക്ഷണം കര്‍ക്കശമാക്കാന്‍ വില്ലേജ് ഓഫിസര്‍, പൊലിസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു ടീമിനെ സജ്ജമാക്കും. ഇവര്‍ നിത്യവും ഭവന സന്ദര്‍ശനവും ഫോണും വഴി ഇടപെടല്‍ നടത്തണം.
ഓരോ രാജ്യത്തിന്റെയും അവസ്ഥ പരിഗണിച്ചായിരിക്കും പ്രവാസികളുടെ വരവ്. ഇവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സംസ്ഥാനത്തിനു കഴിയണം. സംസ്ഥാനത്ത് 2,10,304 മുറികള്‍ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 1,26,233 മുറികള്‍ ഇപ്പോള്‍ സജ്ജമായിട്ടുണ്ട്. വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെയും അവരുമായി സമ്പര്‍ക്കത്തിലായി നിരീക്ഷണത്തിലുള്ളവരുടെയും വിശദാംശങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സമാഹരിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രവാസികളെ മൂന്ന് ഘട്ടമായി എത്തിക്കാന്‍
സൗകര്യമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വിസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നാല് അന്താരാഷ്ട് വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും നിര്‍വഹിക്കും.
വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശം.
ജോലി നഷ്ടപ്പെടുകയോ വിസാ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും.
മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങള്‍ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കംപനികളുമായും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഈ ക്രമത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago