HOME
DETAILS

പൊട്ടിത്തകര്‍ന്നത് നാലര ലക്ഷത്തോളം പടക്കനിര്‍മാണ തൊഴിലാളികളുടെ ജീവിതം

  
backup
April 18 2020 | 09:04 AM

life-in-vain-by-thamil-nadu


മധുര: കൊവിഡില്‍ തകര്‍ന്നത് തമിഴ്‌നാട്ടിലെ നാലര ലക്ഷത്തിലധികം വരുന്ന പടക്ക നിര്‍മാണ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം. ദീപാവലി കഴിഞ്ഞാല്‍ വിഷു, ഈസ്റ്റര്‍ കാലത്താണ് ഏറ്റവും കൂടുതല്‍ പടക്കം ചെലവാകുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ വിഷുവിന് കേരളത്തില്‍ പടക്കവില്‍പന സ്തംഭിച്ചു. പടക്കത്തിനായി കോടികള്‍ അഡ്വാന്‍സ് നല്‍കിയ കേരളത്തിലെ വ്യാപാരികളും പെരുവഴിയിലായി.
തമിഴ്‌നാട്ടിലെ ശിവകാശിയിലും മറ്റുമായി 1070 പടക്ക നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓരോ വീടുകളിലും വിവിധതരം ഫാന്‍സി പടക്കങ്ങള്‍ നിര്‍മിച്ച് വലിയ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വടക്കേ ഇന്ത്യന്‍ നാടുകളിലേക്ക് പടക്കം കയറ്റി അയക്കുന്നുമുണ്ട്.


കൊവിഡ് കാരണമുള്ള ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീണ്ടും പടക്ക നിര്‍മാണം സാധ്യമല്ല. ഉണ്ടാക്കിയവ വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീണ്ടും നിര്‍മിക്കാന്‍ ഉടമകള്‍ തയാറാവില്ല. ഇത് തൊഴിലാളി കുടുംബങ്ങളുടെ തുടര്‍ന്നുള്ള ജീവിതത്തെയും ബാധിക്കാനാണ് സാധ്യത. കൊവിഡ് കാരണം ദുരിതത്തിലായതോടെ ഈ തൊഴിലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് കമ്പനികള്‍ കുറച്ചു തുക മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഒപ്പം ഒരു മാസത്തേക്ക് അരിയും പലവ്യഞ്ജനങ്ങളും നല്‍കി. എന്നാല്‍ ഇതവര്‍ക്ക് തല്‍ക്കാലത്തേക്കുള്ള ആശ്വാസം മാത്രമേ നല്‍കൂ. ശിവകാശിയിലെ ഒരു വര്‍ഷത്തെ പടക്കക്കച്ചവടം 500 കോടിയോളം വരും. ചൈനീസ് പടക്കങ്ങളുടെ കടന്നുകയറ്റം ഇന്ത്യയിലെ പടക്കവിപണിക്കു ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉണ്ടാക്കിയ പടക്കങ്ങള്‍ കൊവിഡ് മൂലം വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായത്.


വിഷു വിപണി ലക്ഷ്യമിട്ട് മാസങ്ങള്‍ക്കു മുന്‍പേ പടക്ക നിര്‍മാണം തുടങ്ങിയിരുന്നു. ഇത്തവണ പാതിയിലധികം പടക്കങ്ങള്‍ കേരളത്തിലേക്ക് കയറ്റി വിട്ടിരുന്നതായും ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയാണുള്ളതെന്നും തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാല ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് ഫയര്‍ വര്‍ക്ക് ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് രാജ ചന്ദ്ര ശേഖരന്‍ സുപ്രഭാതത്തോട് പറഞ്ഞു.

ഇത്തവണ 155 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സീസണ്‍ മുന്നില്‍ കണ്ട് ബാങ്കുകളില്‍ നിന്നും വായ്പ വാങ്ങിച്ചാണ് പടക്കങ്ങള്‍ ഉണ്ടാക്കിയത്. ഇതിന്റെ പലിശ തന്നെ കോടികള്‍ വരും. മൊറട്ടോറിയം കഴിഞ്ഞാല്‍ മുതലും പലിശയും ചേര്‍ന്നുള്ള ഇ.എം.ഐ അടക്കേണ്ടി വരും. പലചെറുകിട കമ്പനിക്കാരും വീടും സ്ഥലവുമൊക്കെ ഈടായി നല്‍കിയാണ് വായ്പ വാങ്ങിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ഇനി പടക്കങ്ങള്‍ അടുത്ത ദീപാവലി വരെ ഗോഡൗണുകളില്‍ സൂക്ഷിക്കണം. ഇതിന് സുരക്ഷാ സംവിധാനം ഒരുക്കാനും ബുദ്ധിമുട്ടുണ്ട്. ഇതിനിടയില്‍ മഴക്കാലം എത്തിയാല്‍ നിര്‍മിച്ച പടക്കങ്ങളില്‍ നല്ലൊരു ശതമാനവും നനഞ്ഞ് ഉപയോഗിക്കാന്‍ പറ്റാതാവും.അതൊക്കെ കുഴിച്ചു മൂടാനേ പറ്റുകയുള്ളൂ. നികുതി ഒഴിവാക്കാനും തൊഴിലാളി കുടുംബങ്ങളെ അടുത്ത സീസണ്‍ വരെ സഹായിക്കാനും തമിഴ്‌നാട് സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും രാജ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  9 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago