HOME
DETAILS

മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്ന് മുല്ലപ്പള്ളി

  
backup
April 19 2020 | 02:04 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8

 

തിരുവനന്തപുരം: ആരെയും ഭയപ്പെടാതെയും പ്രീതിപ്പെടുത്താതെയും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കും എന്ന സത്യപ്രതിജ്ഞാ ലംഘനമാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവ്‌ലിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്ലര്‍ ഇടപാടില്‍ നടന്നത്. ഇക്കാര്യത്തില്‍ പിണറായി രാജിവച്ചു അന്വേഷണം നേരിടണം. സംസ്ഥാന പൊലിസിന് കീഴിലെ ഏതെങ്കിലും ഏജന്‍സിയല്ല സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊവിഡ് 19ന്റെ മറവില്‍ വലിയ വഞ്ചനയാണ് നടന്നത്. വിവാദ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ആരാണ്. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്. കരാറില്‍നിന്നും എന്ത് നേട്ടമാണ് സര്‍ക്കാരിനുണ്ടായത്. മന്ത്രിസഭ ഈ കരാര്‍ പരിശോധിച്ചിരുന്നോ. ആരോഗ്യ തദ്ദേശ വകുപ്പുകള്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നോ. ധനകാര്യ വകുപ്പിന്റെ അനുമതി കരാറിന് കിട്ടിയിരുന്നോ. സ്വകാര്യ വിവരങ്ങള്‍ എടുക്കുന്നതിന് വ്യക്തികളുടെ അനുമതി വേണം. ഈ കരാറില്‍ ഈ അനുമതി തേടിയിരുന്നോ. കരാറിലെ ഐ.ടി സെക്രട്ടറിയുടെ ഒപ്പില്‍ തീയതി ചേര്‍ക്കാത്തത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങളും മുല്ലപ്പള്ളി ചോദിച്ചു.
ഐ.ടി സെക്രട്ടറി വീണിടത്തു കിടന്ന് ഉരുളുകയാണ്. ഇപ്പോഴും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്. സ്പ്രിംഗ്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്നോട്ടുവച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ആരോപണമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഏര്‍പ്പാടാണ് ഇവിടെ നടക്കുന്നത്. ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജി നിരപരാധിയാണ്. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് കെ.പി.സി.സി നിലപാട്. കെ.എം ഷാജി അഗ്‌നിശുദ്ധി വരുത്തി തിരിച്ച് വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പിണറായിയുടെ
മകളുടെ വെബ്‌സൈറ്റ് എവിടെപ്പോയി:
പി.ടി തോമസ്


കൊച്ചി: സ്പ്രിംഗ്ലര്‍ ഇടപാട് പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വെബ്‌സൈറ്റ് കാണാതായതില്‍ ദുരൂഹത ആരോപിച്ച് പി.ടി തോമസ് എം.എല്‍.എ. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സാലോജിക് എന്ന പേരില്‍ പിണറായിയുടെ മകള്‍ നടത്തുന്ന കമ്പനിയുടെ സൈറ്റില്‍ അക്കൗണ്ട് സസ്‌പെന്‍ഡ് എന്നാണ് കണ്ടത്.കമ്പനിയുടെ ജി.എസ്.ടി അടക്കം കൃത്യമായി രേഖയുണ്ട്. ലാവ്‌ലിനുമായി ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറിനു തുല്യമാണ് സ്പ്രിംഗ്ലറുമായി ഇപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.

വിവരങ്ങള്‍
കൈമാറാനുള്ള
തീരുമാനം ദുരൂഹം:
പി.കെ ഫിറോസ്


കോഴിക്കോട്: മലയാളിയുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യകമ്പനിക്ക് വിറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതുവരെ പിണറായി വിജയന്‍ തയാറായിട്ടില്ല. സ്വകാര്യ വിവരങ്ങളായ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം ദുരൂഹമാണ്. ഈ ഇടപാട് പിണറായി വിജയന്റെ മകളായ വീണ വിജയന്റെ ആവശ്യ പ്രകാരമാണ് നടന്നത് എന്ന് ന്യായമായും സംശയിക്കുന്നു.
വീണ വിജയന്‍ എം.ഡി ആയ എക്‌സാലോജിക്ക് കമ്പനിയുടെ വെബ്‌സൈറ്റ് കഴിഞ്ഞ നാല് ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് സംശയത്തിന് ബലം നല്‍കുന്നുവെന്നും ഫിറോസ് പറഞ്ഞു.


മുഖ്യമന്ത്രി ഒറ്റുകാരന്റെ റോളില്‍: ഷാഫി പറമ്പില്‍

പാലക്കാട്: സ്പ്രിംഗ്ലര്‍ കരാറില്‍ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പാകെ നില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെയുള്ളതും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും ചേര്‍ന്ന് നടപ്പാക്കിയതുമാണ് സ്പ്രിംഗ്ലര്‍ കരാര്‍. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കച്ചവടമാണിത്. ഐ.ടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും കരാറിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊവിഡ്-19 പ്രതിരോധ മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ 5,000 കേന്ദ്രങ്ങളില്‍ 24ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഐ.ടി സെക്രട്ടറിയെ നീക്കണം, പിണറായിയെ
തിരുത്തണം:
ബെന്നി ബെഹനാന്‍


കൊച്ചി: സ്പ്രിംഗ്ലര്‍ വിവാദത്തിന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്ത് മുഖ്യമന്ത്രിക്ക് രക്ഷകനായ ഐ.ടി സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി.
ആധാര്‍ കേസില്‍ കേന്ദ്രം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് സുപ്രിം കോടതിയില്‍ കേസുണ്ടായത്. അന്ന് പൗരന്റെ മൗലികാവകാശമാണിതെന്ന് വിലയിരുത്തിയ സുപ്രിം കോടതി വിധിയുടെ ലംഘനമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയത്. അധികാരത്തിലിരിക്കുന്നവര്‍ക്കുണ്ടാകുന്ന രാഷ്ട്രീയ വൈറസാണിത്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടം വ്യക്തികളുടേതല്ലെന്നും സ്പ്രിംഗ്ലര്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിരോധിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ പ്രതിരോധിച്ച് മന്ത്രിമാരായ ഇ.പി ജയരാജനും തോമസ് ഐസകും.
വ്യക്തികളുടെ വിവരങ്ങള്‍ ചോരുമെന്ന ആരോപണത്തില്‍ കാര്യമില്ലെന്ന് ഇ.പി ജയരാജന്‍. എന്തുവിവരം വേണമെങ്കിലും പരസ്യമാക്കാവുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ലര്‍ വിവാദമാക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കരാര്‍ സുതാര്യമാണെന്ന നിലപാട് ധനമന്ത്രി തോമസ് ഐസക് ഇന്നലെയും ആവര്‍ത്തിച്ചു. കരാറില്‍ കുറ്റം പറയാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു അര്‍ഹതയുമില്ലെന്നും വിവാദങ്ങളുണ്ടാക്കാതെ കൊവിഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago