കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഹരജി
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളെ അഭയകേന്ദ്രങ്ങളിലാക്കുന്നതിനു പകരം അവരെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കി അവരുടെ നാടുകളിലേക്ക് തിരികെയെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹരജി.
ജഗദീപ് എസ്. ചാഹോക്കര് എന്ന വ്യക്തിക്കു വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹരജി സമര്‍പ്പിച്ചത്. ലോക്ക് ഡൗണ്‍ മൂലം പലയിടങ്ങളിലായി കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു. അവരെ പരിശോധനയ്ക്കു വിധേയരാക്കുകയും രോഗബാധയില്ലെന്ന് ഉറപ്പായവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കുകയുമാണ് ചെയ്യേണ്ടത്.കുടിയേറ്റത്തൊഴിലാളികള്‍ ബസ് ടെര്‍മിനലുകളിലും മറ്റുമായി കൂട്ടത്തോടെ കാത്തുകിടക്കുന്നത് അവര്‍ വീടുകളിലെത്താന്‍ കഴിയാത്തതിന്റെ നിരാശയിലാണ് കഴിയുന്നതെന്ന് വ്യക്തമാക്കുന്നതാണ്. അവരിപ്പോള്‍ ജീവിക്കുന്ന അഭയകേന്ദ്രങ്ങളെ അവരുടെ വീടുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. അവര്‍ ഇത്തരത്തില്‍ സമ്മര്‍ദത്തില്‍ കഴിയേണ്ട സാഹചര്യമുണ്ടാക്കുന്നത് ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ്. ഭരണഘടനയുടെ 21ാം വകുപ്പും എല്ലാ പൗരര്‍ക്കും തുല്യതയോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."