ടെണ്ടര്‍ നടപടിയായിട്ടും അങ്കണവാടിയുടെ നിര്‍മാണം അവതാളത്തില്‍
കുന്നുംകൈ: ചോര്‍ന്നൊലിക്കുന്ന വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടത്തിനു അനുമതിയായിട്ടും നിര്‍മാണം നീളുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കാണ് ഈ ദുര്‍ഗതി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പു ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടും ഇതുവരെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയില്ല. കഴിഞ്ഞ സര്‍ക്കാരാണ് കുന്നുംകൈ കിണറിനു സമീപത്തുള്ള റവന്യു ഭൂമിയില്‍ നിന്ന് മൂന്നു സെന്റ് കെട്ടിടത്തിനായി അനുവദിച്ചത്. തുടര്‍ന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്മാത്തിനു എഴു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായി പവൃത്തി ആരംഭിക്കാന്‍ കരാറുകാരന് തുനിയുന്നില്ല. മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പെങ്കിലും കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."