സര്.., വേണം മലയാളം സ്കൂള്‍
മലയാളം സ്കൂളുകള്‍ ആവശ്യമുള്ള ചില സ്ഥലങ്ങള്‍ ഇപ്പോഴും കാസര്‍കോടുണ്ട്. കേരളത്തില്‍ ജനിച്ചിട്ടും മലയാളം പഠിക്കാന്‍ കഴിയാത്ത ഹതഭാഗ്യരുടെ ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലയാളം മീഡിയം സ്കൂളുകളില്ലാത്തത് വലിയ പ്രശ്നമാണ്. ഇവിടുത്തെ കേരളീയര്‍ കന്നഡയാണ് പ്രധാന ഭാഷയായി പഠിക്കുന്നത്. എന്മകജെ പഞ്ചായത്തില്‍ മലയാളം പഠിക്കാന്‍ ഒരു സ്വകാര്യ സ്കൂളുണ്ട്. എന്നാല്‍ എല്‍.പി മുതല്‍ ഹൈസ്കുള് വരെ ഈ പഞ്ചായത്തില്‍ മലയാളം പഠിക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്ല. ഇവിടെ മലയാളം നിഷേധിക്കുന്നത് തടയാന്‍ ബജറ്റില്‍ സ്കൂള്‍ അനുവദിക്കുന്നത് വൈകിയെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. കുമ്പടാജെ പഞ്ചായത്തിന്റെ അവസ്ഥയും എന്മകജെയില് നിന്നും വിഭിന്നമല്ല. മലയാളം മീഡിയത്തില്‍ ഈ പഞ്ചായത്തില്‍ ഹൈസ്കൂളില്ല. യു.പിയില്‍ ഒരു സ്കൂളും എല്‍.പി വിഭാഗത്തില്‍ രണ്ടും സ്കൂളുകളുമാണ് പഞ്ചായത്തിലുള്ളത്. ഇത്തരം കാര്യങ്ങള്‍ ബജറ്റിന്റെ ശ്രദ്ധയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."