HOME
DETAILS
MAL
ദുബൈയില്‍ കൊവിഡ് ബാധിച്ച് ഒറ്റപ്പാലം സ്വദേശി മരിച്ചു
backup
April 20 2020 | 15:04 PM
ഒറ്റപ്പാലം: മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47) ദുബൈയില്‍ കൊവിഡ്- 19 ബാധിച്ച് മരിച്ചു. ചുമയും ശ്വാസതടസവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവസാന ടെസ്റ്റില്‍ കൊവിഡ് 19 പോസിറ്റീവായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. മൃതദേഹം ദുബൈയില്‍ മറവു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."