HOME
DETAILS

കൊവിഡാനന്തരകാലത്തെ തൊഴില്‍ സാധ്യതകള്‍

  
backup
April 20 2020 | 21:04 PM

pposy-vovid-time-2020

 


ലോകത്തെ ഏറ്റവും ശക്തരെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങള്‍ പോലും ഈ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. മഹാമാരിയുടെ വ്യാപനത്തെ തടയാനും ചികിത്സകള്‍ ഉറപ്പുവരുത്താനും ആരോഗ്യസംരക്ഷണ സംബന്ധമായ ഉപകരണങ്ങള്‍ നിര്‍മിക്കാനുമുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളുമാണ് ലോകരാഷ്രങ്ങളിലെല്ലാം പുരോഗമിക്കുന്നത്. അത്ര എളുപ്പത്തിലൊന്നും ഈ വൈറസിനെ തോല്‍പ്പിക്കാനാവില്ലെന്നാണ് വിവിധ രാഷ്ട്രങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്. കൂടാതെ വൈറസ്ബാധ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് വികസിത രാഷ്ട്രങ്ങളെയാണ് എന്നുള്ളതും ലോകത്തു കൊവിഡാനന്തരം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതോടൊപ്പം ഈ കൊവിഡും അടച്ചുപൂട്ടലും കഴിഞ്ഞുള്ള ലോകം വളരെ പുതിയതായിരിക്കുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും നിരീക്ഷകരും കരുതുന്നത്. ചരിത്രകാരന്‍ പ്രൊഫ. യുവാല്‍ നോഹ് ഹരാരി ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നുണ്ട് 'ഈ കൊടുങ്കാറ്റ് ശമിക്കുമ്പോള്‍ നാം ഏതു ലോകത്ത് ജീവിക്കുമെന്ന് ചോദിക്കണം...നമ്മളില്‍ മിക്കവരും ജീവിക്കും. പക്ഷെ അത് ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു ലോകമായിരിക്കും'.


ഒരു പുതിയ ലോകത്തിലേക്കുള്ള രൂപാന്തരം നടക്കുമ്പോള്‍ ബദല്‍ സംവിധാനങ്ങളും വ്യക്തമായ മാര്‍ഗ രേഖകളും തയാറാക്കുകയും അത് നടപ്പില്‍ വരുത്തുകയുമാണ് ഓരോ രാഷ്ട്രവും സമൂഹവും അതേപോലെ വ്യക്തിയും ചെയ്യേണ്ടത്. ഇങ്ങനെ ഉണ്ടാവുന്ന മാറ്റങ്ങളെ വളരെ വേഗത്തില്‍ ഉള്‍ക്കൊള്ളുന്നവരും അതിനനുസരിച്ചുള്ള സമയബന്ധിതമായ തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ഭാവിയില്‍ വിജയത്തിന്റെയും വളര്‍ച്ചയുടെയും പടവുകള്‍ സുഗമമായി നടന്നു കയറുക. പുതിയ രീതിയുടെ പരിഷ്‌കാരങ്ങള്‍ വരുന്നതിനനുസരിച്ചുള്ള പരീക്ഷണങ്ങളും തല്‍ഫലമായുള്ള വികസനങ്ങളും അഭിവൃദ്ധിയും ഉണ്ടാക്കിയെടുക്കാറാണല്ലോ പതിവ്. അതേസമയം പ്രതിസന്ധികള്‍ കാരണമായി ചുരുങ്ങിയ കാലത്തിലേക്ക് നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങളും അതിലൂടെയുള്ള പുരോഗതികളും വിദൂരമല്ലാത്ത ഭാവിയില്‍ വ്യവസ്ഥിതിയെ തന്നെ മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഉദാഹരണമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിശിഷ്യാ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഓണ്‍ലൈനിലൂടെയുള്ള പഠന രീതികള്‍ നടപ്പാക്കാന്‍ ഈ അടച്ചു പൂട്ടലിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം നിര്‍ബന്ധിതരായിക്കുക്കയാണ്. അതോടൊപ്പം സ്‌കൂളുകളും കോളജുകളും അടച്ചിട്ടതോടെ വീട്ടിലിരുന്നു പഠിക്കുന്ന രീതിയും ആരംഭിച്ചിട്ടുമുണ്ട്.


എന്നാല്‍ ഹ്രസ്വ കാലത്തിലേക്കായി നടത്തപ്പെടുന്ന ഈ രീതികള്‍ സൗകര്യ അടിസ്ഥാനത്തില്‍ ഒരു സ്ഥിരസംവിധനമായി മാറാന്‍ അധിക സമയമെടുക്കില്ല. അതേപോലെ സോഫ്റ്റ്‌വെയര്‍ മേഖലകളിലും നെറ്റ്‌വര്‍ക്കിങ് റീടെയ്ല്‍ മാര്‍ക്കറ്റിങ് മേഖലകളിലുള്ള കമ്പനികളും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളും മറ്റും വര്‍ക്ക് അറ്റ് ഹോം സ്വഭാവത്തിലേക്ക് മാറുമ്പോള്‍ ജോലികളുടെ രീതികളും ഭാവവും തന്നെ മാറുകയാണ്. എത്രത്തോളമെന്നാല്‍ പല ജോലികളും ഈ കൊറോണ കാലത്തിനുശേഷം ഇന്നത്തെ അതിന്റെ തനത് രീതിയില്‍ നിലനില്‍പ്പുണ്ടാവില്ല എന്നതാണ് യഥാര്‍ഥ്യം. ഇത്തരത്തില്‍ വന്‍തോതില്‍ രൂപാന്തരം പ്രാപിക്കുന്ന തൊഴില്‍ ലോകത്ത് ഓരോ ഉദ്യോഗാര്‍ഥിയും എങ്ങനെയാണ് മാറേണ്ടതെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക മാന്ദ്യവും അനന്തരഫലമായി വരാനിരിക്കുന്ന തൊഴില്‍ പ്രതിസന്ധികളുമായിരിക്കും.
ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പ്രതിസന്ധി 2020 അവസാനത്തോടെ ഏകദേശം 195 മില്യന്‍ ജോലികള്‍ നഷ്ടമാകുമെന്നാണ് പ്രവചിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 5 മില്യണ്‍, യൂറോപ്പില്‍ 12 മില്യന്‍, ഏഷ്യ -പസഫിക് രാഷ്ട്രങ്ങളില്‍ 125 മില്യന്‍ തൊഴിലുകള്‍ എന്ന രീതിയില്‍ നഷ്ടമുണ്ടാവുമെന്നാണ് പ്രാഥമിക വിവരം. ചെറിയതല്ലാത്ത തോതില്‍ കൊവിഡാനന്തരം ഇന്ത്യയിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നും പ്രവചനങ്ങളുണ്ട്. ഇതില്‍ തന്നെ ഏറ്റവും അപകട സാധ്യത നിലനില്‍ക്കുന്നത് ഭക്ഷണ വിതരണം, നിര്‍മാണ മേഖലകള്‍, റീടെയ്ല്‍, അഡിമിനിസ്‌ട്രേറ്റീവ് മേഖലകളാണ്. അതോടോപ്പം തന്നെ എയര്‍ലൈന്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും തൊഴില്‍ സാധ്യതകളില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കൊവിഡ് വ്യാപന ആശങ്ക നിലനില്‍ക്കുന്നിടത്തോളം അവധിക്കാല യാത്ര, വിനോദ സഞ്ചാരം തുടങ്ങിയവയെല്ലാം കുറയുന്നത് കാരണം ടൂറിസം മേഖലയില്‍ വലിയതോതില്‍ തൊഴില്‍ നഷ്ടങ്ങളും പ്രതീക്ഷിക്കുന്നു. കൊവിഡിനു ശേഷമുള്ള തൊഴില്‍ സാദ്ധ്യതകള്‍ കൃത്യമായി പ്രവചിക്കുക എന്നത് പ്രയാസമാണ്. എന്നിരുന്നാലും ചില തൊഴില്‍ മേഖലകളിലുണ്ടേയാക്കാവുന്ന സാരമായ മാറ്റങ്ങളും പുതിയ സാധ്യതകളും നമുക്കനുമാനിക്കാനാവും. ഉദാഹരണമായി പൊതുജനാരോഗ്യ സംരക്ഷണ അനുബന്ധ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പുതിയ സാധ്യതകളാണ് ഈ കൊറോണാനന്തര കാലത്തു വരാനിരിക്കുന്നത്. അതോടൊപ്പം വിവിധ മനഃശാസ്ത്ര ശാഖകളായ സോഷ്യല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, ചൈല്‍ഡ് സൈക്കോളജി മേഖലകളിലും സാധ്യതകള്‍ ഉയര്‍ന്നതായിരിക്കും.


കൊവിഡിന്റെ അനുരണനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം സമ്പര്‍ക്ക വിലക്കുകളാലോ രോഗവ്യാപന ഭയത്തിന്റെ കാരണമായോ ഓണ്‍ലൈന്‍ ഷോപ്പിങ് രീതികളെയായിരിക്കാം ആളുകള്‍ കൂടുതല്‍ അവലംബിക്കാനുള്ള സാധ്യത. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ നിന്നാണ് അടുത്ത തൊഴില്‍ അവസര പ്രതീക്ഷകളുടെ വരവ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി ഏറ്റവും അവസാനമായി പ്രഖ്യാപിച്ചത് ഒരു ലക്ഷം തൊഴിലാളികളെക്കൂടി അമേരിക്കയില്‍ മാത്രം പുതുതായി നിയമിക്കുമെന്നാണ്.
ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെങ്കിലും വലിയ രീതിയിലുള്ള ഗവണ്മെന്റ് നിക്ഷേപങ്ങള്‍ അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലകളിലുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. 12 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് ലോക ബാങ്ക് കൊവിഡ് ബാധിച്ച രാഷ്ട്രങ്ങള്‍ക്കായി അടിയന്തര സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് 2.2 ബില്യന്‍ ഡോളറിന്റെ സഹായമാണ് തീരുമാനിച്ചിരിക്കുന്നത്. അതോടോപ്പം കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് സ്‌പെഷല്‍ പാക്കേജും സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ പാക്കേജുകളുമുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നിര്‍മാണ മേഖലകളിലെയും ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മേഖലകളിലെയും തൊഴില്‍ അവസരങ്ങള്‍ പിടിച്ചു നിര്‍ത്തുമെന്ന് വേണം കരുതാന്‍.


ഇന്‍ഷുറന്‍സ് മേഖലയില്‍ കാര്യമായ വളര്‍ച്ചയും കൂടുതല്‍ തൊഴില്‍ അവസരങ്ങളുമുണ്ടായേക്കാം. അതോടൊപ്പം ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ പാരമ്പര്യ വ്യവസായ മേഖലകളില്‍ കൊറോണാനന്തരം കുറച്ചു കാലത്തേക്ക് മാന്ദ്യം ഉണ്ടാവുമെങ്കിലും തൊഴില്‍ അവസരങ്ങളില്‍ വിദൂര ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനിടയില്ല. അതേസമയം പാരമ്പര്യ വ്യവസായ മേഖലകളില്‍ തൊഴില്‍ രീതിയിലും ആവശ്യമായ തൊഴില്‍ നൈപുണ്യത്തിലും സാങ്കേതികവിദ്യയുടെ പുരോഗതി കാരണമായി സാരമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ മേഖലകളും വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്‌നോളജി, ജനിറ്റിക് എന്‍ജിനീയറിങ് തുടങ്ങിയ പുതിയ മേഖലകളിലേക്കു വലിയ കുതിച്ചു ചാട്ടവും വിദൂരമല്ലാത്ത ഭാവിയില്‍ പ്രതീക്ഷിക്കാം.


കൊവിഡും തുടര്‍ന്നുണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യവും ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് സാധ്യതകളുടെ ഇടുങ്ങിയ വഴികളിലേക്കുള്ള പ്രവേശനം തന്നെയാണ്. എന്നാല്‍, ഈ പ്രതിസന്ധി സാഹചര്യത്തില്‍ ജോലി നേടിയെടുക്കുക ദുഷ്‌കരമാണെന്നു ചിന്തിച്ച് പിന്തിരിഞ്ഞോടുന്നത് ഉദ്യോഗാര്‍ഥിക്ക് ഭൂഷണമല്ല എന്ന് മാത്രമല്ല, അത് വലിയ അപകടവുമാണ്. പ്രതിസന്ധികളെ ക്ഷമയോടെ നേരിട്ട് അതില്‍ നിന്ന് പുതിയ അവസരങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അതായത് കൂടുതല്‍ ക്ഷമയോടെ ജോലികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും വേണം. ഈ പ്രക്രിയ അസാധാരണമാംവിധം ദീര്‍ഘമേറിയതെന്നു തോന്നാമെങ്കിലും, ഈ ഘട്ടത്തിലെ നമ്മുടെ ക്ഷമയും സഹനവും അര്‍പ്പണ ബോധവുമാണ് ഭാവിയെ നിര്‍ണയിക്കുന്നതെന്നോര്‍ക്കുക. ഈ അന്വേഷണ ഘട്ടത്തിലെ നിരാശകളെ നല്ലൊരു ഭാവിയുടെ പ്രതീക്ഷകള്‍ കൊണ്ടാവരണമുണ്ടാക്കി പുതിയ സാധ്യതകളെ കണ്ടെത്തുകതന്നെയാണ് ഓരോ ഉദ്യോഗാര്‍ഥിയും ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago