HOME
DETAILS
MAL
കൊറോണ വൈറസ് വ്യാപനം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ മുന്നിട്ടിറങ്ങും, 251 അംഗ പ്രവർത്തക സമിതി രൂപീകരിച്ചു
backup
April 20 2020 | 23:04 PM
മനാമ: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനെതിരെ ബഹ്‌റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രവാസി രക്ഷാകർതൃ സമൂഹവും രംഗത്ത്. ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ കോവിഡ് ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാനും ഇന്ത്യൻ സമൂഹത്തിലെ അർഹരായ രക്ഷിതാക്കൾക്കു സാന്ത്വനമേകാനും ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ 251 അംഗ പ്രവർത്തക സമിതി രൂപീകരിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബഹ്റൈനിലെ ഏറ്റവും വലിയ വിദേശീയ സമൂഹമായ ഇന്ത്യൻ പ്രവാസികളിൽ പലരും സഹായ അഭ്യർത്ഥനയുമായി ഇന്ത്യൻ സ്‌കൂളിനെ സമീപിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അവരെ സഹായിക്കാൻ പ്രവാസ സമൂഹത്തിന് റെ അഭിമാനസ്തംഭമായ ഇന്ത്യൻ സ്‌കൂളിന് ബാധ്യതയുണ്ടെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. 12500 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ ഭാഗഭാക്കായി എണ്ണായിരത്തോളം രക്ഷിതാക്കൾ പ്രവർത്തിക്കുന്നു. സ്‌കൂൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രവർത്തക സമിതിക്കു രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും അധ്യാപക -അനധ്യാപരുടെയും പ്രതിനിധ്യത്തോടെ ഒരുമയോടെ പ്രവർത്തിക്കാൻ സാധിക്കും.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആൻ്റണി, സ്‌കൂൾ ഭരണസമിതി അംഗങ്ങൾ, മുഹമ്മദ് ഹുസൈൻ മാലിം, പി.എം വിപിൻ, പമ്പാവാസൻ നായർ, കെ.ജനാർദ്ദനൻ, മുഹമ്മദ് ഗയാസ്, വി.കെ പവിത്രൻ, പി.ടി നാരായണൻ, സുരേഷ് ബാബു, പങ്കജ് മാലിക്ക്,എസ് ഇനയദുല്ല,ബാബു ജി നായർ, കിഷോർ, ബ്ലെസൺ മാത്യു, തൗഫീഖ്, ബ്രിജ് കിഷോർ, ടിപ് ടോപ് ഉസ്മാൻ ,അഷ്‌റഫ് കാട്ടിലപ്പീടിക തുടങ്ങിയരുടെ നേതൃത്വത്തിലുള്ള 251 അംഗ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സ്‌കൂൾ അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽമാരായ വി ആർ പളനിസ്വാമി, പമേല സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി സതീഷ്, എസ് വിനോദ്, സ്റ്റാഫ് സെക്രട്ടറി സി എം ജുനിത്, മീഡിയ കോഓർഡിനേറ്റർ ശ്രീസദൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിക്കും. പ്രവർത്തക സമിതിയുടെ കീഴിൽ വിവിധ പ്രശ്ന പരിഹാരങ്ങൾക്കായി സേവനം നൽകാൻ ഉപ സമിതികൾ ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അർഹതപ്പെട്ട ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും ജീവൽ പ്രശ്നങ്ങളിൽ സമിതി ഇടപെട്ടു പരിഹാരം കാണും. സാമ്പത്തിക ദുരിതത്തിലായവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യപരവുമായ കാര്യങ്ങളിലും സഹായമെത്തിക്കും. സർക്കാരിൽ നിന്നും എംബസിയിൽ നിന്നും ലഭ്യമാക്കേണ്ട സഹായങ്ങൾ ത്വരിത ഗതിയിലാക്കാനും യാത്രാ സംബന്ധമായ കാര്യങ്ങൾക്കും സമിതികൾ പ്രവർത്തിക്കും. കോവിഡ് വ്യാപനം ഇനിയും വലിയ തോതിൽ സമൂഹത്തെ ബാധിക്കുകയാണെങ്കിൽ സ്‌കൂൾ കെട്ടിടം ക്വറന്റൈൻ സെന്റർ എന്ന നിലക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി തേടിയ ശേഷം താൽക്കാലികമായി സർക്കാരിന് വിട്ടുനൽകാൻ പ്രവർത്തക സമിതി സ്‌കൂൾ ഭരണ സമിതിയോട് അഭ്യർത്ഥിച്ചു. അത്തരമൊരു സാഹചര്യത്തിൽ ആവശ്യമായ സഹായം എത്തിക്കുന്നതിനും തീരുമാനിച്ചു . ഇന്ത്യൻ സ്‌കൂളിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അഭ്യർത്ഥിച്ചു.
പ്രവർത്തക സമിതിയുമായി ബന്ധപ്പെടാനുള്ള നമ്പർ ചുവടെ കൊടുക്കുന്നു: വിപിൻ-39152628, കെ ജനാർദ്ദനൻ-39895431, മുഹമ്മദ് ഗയാസ്-39867591, അജിത് മാത്തൂർ- 39887088, ടിപ് ടോപ് ഉസ്മാൻ-39823200, ബിനോജ് മാത്യു-33447494, സന്തോഷ് -33308426, ജയകുമാർ-39807185, തൗഫീഖ്-33600504, ജി പി സ്വാമി-33447111, ബ്ലെസൺ മാത്യു-36951681, സിഎം ജൂനിത്-33660262, ശ്രീസദൻ-33600027, ഗഫൂർ കൈപ്പമംഗലം 33660116.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."