HOME
DETAILS
MAL
കാലവര്‍ഷം കനത്തു; കോടികള്‍ മുടക്കി പുതുക്കിപ്പണിത റോഡുകള്‍ തകര്‍ന്നു
backup
June 11 2018 | 03:06 AM
ചങ്ങരംകുളം: കാലവര്‍ഷം കനത്തതോടെ കോടികള്‍ മുടക്കി പുതുക്കി പണിത ടൗണിലെ റോഡുകള്‍ ആഴ്ചകള്‍ തികയും മുന്‍പ് തകര്‍ന്നു. ചങ്ങരംകുളം ടൗണില്‍ ആഴ്ചകള്‍ക്ക് മുമ്പ് ചെയ്ത ടാറിങ് വര്‍ക്കുകളാണ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത് മൂലം കനത്ത മഴയില്‍ തകര്‍ന്നത്. ടാറിങ്ങ് നടത്തിയെങ്കിലും റബറൈസിങ്ങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വന്നതാണ് റോഡ് തകരാന്‍ കാരണമായിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ നവീകരണ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചതാണ് ചെയ്ത വര്‍ക്കുകള്‍ തകരാനുണ്ടായ കാരണം. മഴ തുടര്‍ന്നാല്‍ റബറൈസിങ്ങ് ജോലികള്‍ നീളുകയും പുതുക്കി പണിത റോഡ് പൂര്‍ണമായും തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് തകര്‍ന്നതോടെ ടൗണില്‍ അപകടങ്ങളും പതിവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."