ബഹ്‌റൈനില്‍ 20 വിദേശികള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മനാമ: ബഹ്‌റൈനില്‍ പുതുതായി 45 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 20 പേര്‍ വിദേശ തൊഴിലാളികളാണ്. മറ്റു 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാനില്‍നിന്ന് ബഹ്‌റൈനിലെത്തിച്ച സ്വദേശി സംഘത്തിലുള്ള 5 പേരും പുതിയ രോഗബാധിതരിലുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2 മണി വരെ ലഭിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബഹ്‌റൈനിലിപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1162 ആണ്. ഇതിനിടെ 10 പേര്‍ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 783 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിനകം രാജ്യത്ത് 93858 പേരില്‍ കോവിഡ് !ടെസ്റ്റ് നടന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ രാജ്യത്ത് ഉടനീളം കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിശോധനക്കായി പ്രധാന കേന്ദ്രങ്ങളിലെല്ലാം മൊബൈല്‍ യൂണിറ്റുകളുമുണ്ട്.
ഇവിടെ വെച്ച് രോഗ ബാധിതകരെ കണ്ടെത്തിയാല്‍, അവരുടെ കൂടെ ചെന്ന് രോഗി താമസിക്കുന്ന കെട്ടിട്ടത്തിലുള്ളവരെയെല്ലാം പരിശോധിക്കുകയും കൂടുതല്‍ പേര്‍ രോഗികളായി കണ്ടെത്തിയ കെട്ടിടങ്ങളുമായി മറ്റുള്ളവരുടെ സന്പര്‍ക്കം ഒഴിവാക്കാനും രോഗികളെ നിരീക്ഷിക്കാനുമായി രണ്ടാഴ്ചയോളം കെട്ടിടം പൂര്‍ണ്ണമായി അടച്ചിടുന്ന സംഭവങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഈ സമയത്ത് കെട്ടിടത്തിലുള്ളവര്‍ക്കുള്ള ഭക്ഷണം അധികൃതരും സന്നദ്ധസേവകരും ചേര്‍ന്ന് എത്തിച്ചു നല്‍കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."