HOME
DETAILS

സഊദിയിൽ ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിൽ; പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴ

  
backup
April 21 2020 | 15:04 PM

saudi-curfew-pass

ജിദ്ദ:സഊദിയിൽ രാജ്യവ്യാപകമായി ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി.ഇന്ന് മുതൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.വാഹനം ഒഴിവാക്കാൻ പറ്റാത്ത പ്രത്യേക ജോലികളിലും അടക്കം പുറത്ത് പോകുന്നവർക്ക് ആവശ്യമായ പാസ് ഏകികൃത രൂപത്തിലാക്കി നേരത്തെ മക്കയിലും റിയാദിലും മദീനയിലും നടപ്പാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് രാജ്യത്താകമാനം ഇത് നടപ്പിൽ വരുത്തി ആഭ്യന്തര മന്ത്രാലയവും ഉത്തരവിറക്കിയത്. കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഏകീകൃത പാസ് അനുവദിക്കുകയുള്ളൂ. അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റില്‍ നിന്നാണ് പാസ് ഇഷ്യു ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.നിലവിൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ എല്ലാ സമയവും വാഹനത്തില്‍ പുറത്തിറങ്ങാന്‍ പാസ് നിർബന്ധമാണ്. എന്നാൽ മൂന്ന് മണിമുതൽ മാത്രം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൂന്ന് മണിമുതൽ മാത്രമേ പാസ് ആവശ്യമായി വരൂ. കർഫ്യൂ സമയങ്ങളിൽ വാനങ്ങളിൽ യാത്ര ചെയ്യുന്നതിനും, വാഹനമോടിക്കുന്നതിനും പുതിയ പാസ് ഉള്ളവർക്ക് മാത്രമേ അനുമതിയുള്ളൂ.

നിലവിൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളിലും, രാവിലെ ആറ് മുതൽ വൈകിട്ട് മൂന്ന് വരെ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടടുത്ത കടകളിലേക്ക് പോകുവാൻ അനുവാദമുണ്ട്. എന്നാൽ ഇവിടങ്ങളിലുള്ളവർ വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ എല്ലാ സമയങ്ങളിലും പാസ് ഉപയോഗിക്കണം. സാധനങ്ങൾ വാങ്ങി കഴിഞ്ഞവർ വേഗത്തിൽ വീടുകളിലെത്തണമെന്നാണ് ചട്ടം.

അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നതും, കൂടുതൽ സമയം പുറത്ത് അകാരണമായി ചെലവഴിക്കുന്നതും പിഴ ചുമത്തപ്പെടുത്ത കുറ്റമാണ്. മതിയായ രേഖകള്‍ സഹിതം കമ്പനി മുഖേന ഓണ് ലൈനിൽ പാസിനായി അപേക്ഷിക്കാം. വ്യാജ പാസ് നിർമ്മിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പാസില്ലാതെ വാഹനത്തില്‍ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുക.

അതേ സമയം റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago