HOME
DETAILS
MAL
ലോക് ഡൗൺ കാലത്ത് ഖത്തറിൽ മരിച്ചത് 15 മലയാളികൾ, മൃതദേഹം പോലും കാണാതെ ബന്ധുക്കൾ
backup
April 21 2020 | 18:04 PM
ദോഹ:ലോക് ഡൗൺ കാലത്ത് ഖത്തറില്‍ മരിച്ച ഇരുപതിലധികം ഇന്ത്യക്കാരില്‍ 15 പേരും മലയാളികള്‍. വിമാനസര്‍വീസിന് വിലക്കുള്ളതു കാരണം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാനാവാതെ ഭൂരിഭാഗം മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യുകയായിരുന്നു.
മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഖത്തര്‍ എയര്‍വെയ്സ് ചരക്കുവിമാനത്തില്‍ നാട്ടിലെത്തിക്കാനായത്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച പത്തനംതിട്ട, മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങള്‍ വരും ദിവസങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കൊറോണ ഇതര കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കാണിത്. ഖത്തറില്‍ കൊറോണ മൂലം മരിച്ച ഒമ്പതു പേരില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാം പ്രവാസികളാണ്. ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇവരെ കോറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് ഖത്തറില്‍ തന്നെ അടക്കം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."