മജീദിന്റെ അവയവങ്ങള്‍ ഇനിയും ജീവിക്കും; ഏഴു പേരിലൂടെ
കൊടുങ്ങല്ലൂര്‍: ഏഴുപേരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തി സി.കെ മജീദ് മടങ്ങി. തിരുവനന്തപുരം പോത്തന്‍കോടുവച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി സി.കെ മജീദിന്റെ അവയവങ്ങളാണ് ഏഴുപേരുടെ ജീവിതത്തിന് വെളിച്ചമായത്.
ഹൃദയം രണ്ട് കുട്ടികള്‍ക്കു പുതുജീവന്‍ നല്‍കിയപ്പോള്‍, കണ്ണുകള്‍, വൃക്കകള്‍, കരള്‍ എന്നിവ മറ്റ് അഞ്ചുപേര്‍ക്ക് ദാനം ചെയ്തു. മത്സ്യഫെഡ് ഡയരക്ടറായ മജീദ് ബോര്‍ഡ് മീറ്റിങ് കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. മജീദും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ജീപ്പ് വാനുമായി ഇടിച്ചുണ്ടായ അപകടത്തില്‍ വാന്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുവച്ച് മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മജീദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗമ്യതയും സംഘാടക മികവുമുള്ള ജനപ്രിയനായ നേതാവായിരുന്നു മജീദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."