കാര്‍ഷിക ഉല്‍പന്നങ്ങള്‍ ചുരുങ്ങിയ ചെലവില്‍ എത്തിക്കണോ ? ലോക്ക് ഡൗണിലും റെയില്‍വേ റെഡിയാണ്
തിരുവനന്തപുരം: പ്രാദേശിക കാര്‍ഷികവിളകള്‍ ചുരുങ്ങിയ ചെലവില്‍ വിപണന കേന്ദ്രങ്ങളിലെത്തിക്കണോ..? ലോക്ക് ഡൗണ്‍ കാലയളവിലും റെയില്‍വേ റെഡിയാണ്. കര്‍ഷകര്‍ക്ക് ആശ്വാസമായി മാറുകയാണ് തിരുവനന്തപുരം ഡിവിഷന്‍ പുതുതായി ആരംഭിച്ച പ്രത്യേക പാര്‍സല്‍ ട്രെയിന്‍ സര്‍വിസുകള്‍.
രണ്ട് ട്രെയിനുകളാണ് നിലവില്‍ പ്രതിദിനം സര്‍വിസ് നടത്തുന്നത്. നാഗര്‍കോവില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള പാര്‍സല്‍ സര്‍വിസുകളില്‍ കാര്‍ഷിക വിളകളും പച്ചമീനും ഉള്‍പ്പെടെ നിരോധിതമല്ലാത്ത എന്തും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കയറ്റിവിടാം.
നാഗര്‍കോവില്‍ നിന്ന് കോഴിക്കോട്ടേക്ക് ക്വന്റലിന് 165 രൂപ മാത്രമാണ് പാര്‍സല്‍ ചാര്‍ജ്. പാര്‍സല്‍ സര്‍വിസിന് ദിനംപ്രതി ബുക്കിങ്ങുകള്‍ വര്‍ധിക്കുകയാണ്.
ഇന്നലെ മാത്രം 24 ടണ്‍ സാധനങ്ങളാണ് പാര്‍സല്‍ ട്രെയിന്‍ വഴി വിവിധയിടങ്ങളില്‍ എത്തിച്ചത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍, തേങ്ങ, ചുക്ക്, കായം, പപ്പടം, അടയ്ക്ക, പച്ചക്കറി, മീന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സ്, ഇരുചക്രവാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് കൊണ്ടുവന്നത്. ബുക്കിങ് വര്‍ധിച്ചതോടെ സതേണ്‍ റെയില്‍വേ 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. പാര്‍സല്‍ ട്രെയിന്‍ സംബന്ധിച്ച എല്ലാവിവരങ്ങള്‍ക്കും ഇനി 9025342449 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം. വിളവെടുപ്പിന്റെ സമയമായതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് പാര്‍സല്‍ ട്രെയിന്‍ സര്‍വിസുകള്‍.
തിരുവനന്തപുരം ഡിവിഷനില്‍ ഏപ്രില്‍ ഒന്‍പതിനാണ് പരീക്ഷണാര്‍ഥം പാര്‍സല്‍ സര്‍വിസ് ട്രെയിനുകള്‍ ആദ്യമായി ഓടിത്തുടങ്ങിയത്. നിലവില്‍ ലോക്ക് ഡൗണ്‍ തീരുന്ന മെയ് മൂന്നുവരെയാണ് സര്‍വിസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."