HOME
DETAILS
MAL
അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: ചെന്നിത്തല
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ പരിശോധിക്കാന്‍ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അന്വേഷണം ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്നതിന് വേണ്ടിയാണ്. എല്ലാ നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടുപേരും സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാര്‍ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."