HOME
DETAILS
MAL
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു
backup
April 23 2020 | 02:04 AM
കായംകുളം (ആലപ്പുഴ): കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഭക്ഷണം കടത്തുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ് (24) വെട്ടേറ്റത്.
ചൊവ്വാഴ്ച രാത്രി 10.30ഓടെ മങ്ങാരം ജങ്ഷനിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഇക്ബാലിന്റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെയാണ് വെട്ടേറ്റത്.
വെട്ടേറ്റ് റോഡില്‍ വീണ സുഹൈലിനെ അതുവഴി വന്ന പൊലിസാണ് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സുഹൈല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവത്തിനുപിന്നിലെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന ഇക്ബാല്‍ പറഞ്ഞു.
സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് അക്രമത്തിന് കാരണം. ഇക്കാര്യം പൊലിസിനെ അറിയിച്ചിട്ടുണ്ട്. താനും സുഹൈലും സഞ്ചരിച്ച സ്കൂട്ടറിനെ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു.
ഇടയ്ക്ക് ഭക്ഷണം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ അക്രമികള്‍ കാത്തുനിന്നു. ഫേസ്ബുക്ക് പോസ്റ്റിനുള്ള കമന്റില്‍ 'ഇതിനു സമ്മാനം തരുന്നുണ്ട്' എന്ന് ഒരാള്‍ കുറിച്ചിരുന്നുവെന്നും ഇക്ബാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."