സന്ന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവം: ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തി - അര്‍ണബിനെതിരെ കേസെടുത്ത് ഛത്തിസ്ഗഡ്
റായ്പൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ രാജ്യത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് ഛത്തീസ്ഗഢ് പൊലിസാണ് അര്‍ണബിനെതിരെ കേസെടുത്തത്.
ഐ.പി.സി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു.
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് അര്‍ണബ് ഗോസ്വാമിയും രംഗത്തെത്തി. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."