രാജ്യം മുഴുവന്‍ കൊവിഡിനെ തുരത്താന്‍ പോരാടുമ്പോള്‍ വര്‍ഗീയ വൈറസ് പരത്തുന്നതിലാണ് ബി.ജെ.പിയുടെ ശ്രദ്ധ- ആഞ്ഞടിച്ച് സോണിയ
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊവിഡിനെ തുരത്താന്‍ പോരാടുമ്പോള്‍ വര്‍ഗീയ വൈറസ് പരത്തുന്നതില്‍ മുഴുകിയിരിക്കുകയാണ് ബി.ജെ.പിയയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു സോണിയയുടെ വിമര്‍ശനം.
' എല്ലാവരും ഒന്നിച്ചു നിന്ന് കൊവിഡിനെതിരെ പോരാടേണ്ട സമയമാണിത്. എന്നാല്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വര്‍ഗീയതയുടേയും വൈറസുകള്‍ വ്യാപിപ്പിക്കുന്നതിലാണ് ബി.ജെ.പിയുടെ ശ്രദ്ധ. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് വലിയ വിള്ളല്‍ സൃഷ്ടിക്കുകയാണ് അവര്‍. ഈ വിള്ളല്‍ അടക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനശ്രമം നടത്തേണ്ടതുണ്ട്' - അവര്‍ പറഞ്ഞു.
കൊവിഡ് പരിശോധന നടത്തുന്നതിനും വൈറസ് ബാധ കണ്ടെത്തതിനും ബദല്‍ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതാണെന്ന് സോണിയ ചൂണ്ടിക്കാട്ടി.
' നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും ബാഗികമായും പിശുക്കിയുമാണ് ഇപ്പോഴും പരിശോധന നടന്നുകൊണ്ടിരിക്കുന്നത്'- അവര്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ ആഘാതം എടുത്തുകാട്ടിയ സോണിയ ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ 12 കോടി തൊഴില്‍ നഷ്ടമായതായും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ നിലച്ച് നില്‍ക്കുന്ന സാഹചര്യം വെച്ച് നോക്കുമ്പോള്‍ തൊഴിലില്ലായ്മ വീണ്ടും വര്‍ദ്ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധനവില്‍ ആശങ്കയുള്ളതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."