കൊവിഡ് കാലത്തും നിര്‍ധന രോഗികള്‍ക്കുള്ള സഹചാരി ഫണ്ട് ശേഖരണം മുടങ്ങില്ല
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍ ഫണ്ട് ശേഖരണം നടത്തും. പതിമൂന്ന് വര്‍ഷമായി റമദാനിലെ ആദ്യ വെള്ളിയഴ്ച സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ലോക്ക് ഡൗണ്‍ കാരണം ഈ വര്‍ഷം ശാഖ കമ്മിറ്റികള്‍ മുഖേന പ്രത്യേക വാട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെയാണ് ഫണ്ട് ശേഖരണം നടത്തുക. വ്യക്തികളെ നേരില്‍ കണ്ടും പ്രവര്‍ത്തകര്‍ സംഭാവന കൈപ്പറ്റും.
കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാനത്ത് വിവിധ രോഗികള്‍ക്കായി സഹചാരിയില്‍ നിന്നും നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാരണം പ്രയാസത്തിലായ ആയിരത്തി ഒരുനൂറ് കിഡ്‌നി രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം ഡയാലിസിസ് ധനസഹായം കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാര്‍ മുഖേന മരുന്ന് വിതരണം, ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മാസാന്ത ധനസഹായം, കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക പദ്ധതി, റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം തുടങ്ങിയവയെല്ലാം ആതുര സേവനങ്ങളാണ്.
സംസ്ഥാനത്ത് മുന്നൂറ്റി എഴുപത് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ രോഗികള്‍ക്കാവശ്യമായ വിവിധ ഉപകരണങ്ങളും രോഗീപരിചരണവും നല്‍കി വരുന്നു. ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എക്കൗണ്ട് നമ്പര്‍: 67045362268, ഐ എഫ് എസ് സി:SBIN0070301, എസ്.ബി.ഐ, ആനീ ഹാള്‍ റോഡ് ബ്രാഞ്ച്, കോഴിക്കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."