കോവിഡ് 19; ബഹ്റൈനില്‍ ഇന്ത്യക്കാരനായ യുവാവ് മരിച്ചു
മനാമ: ബഹ്‌റൈനിൽ കോവിഡ് 19 ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ പ്രവാസി യുവാവ്മരിച്ചു. 36 വയസുള്ള വിദേശിയാണ് മരിച്ചതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇയാളുടെ പേരുവിവരങ്ങളോ മറ്റു
വിശദാംശങ്ങളോ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ മരണപ്പെട്ട വ്യക്തി ഇന്ത്യക്കാരനാണെന്നും യു.പി സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രവാസി യുവാവിന്‍റെ മരണത്തോടെ ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. അതേ സമായം ഒരു ഇന്ത്യക്കാരന്‍റെ മരണം രാജ്യത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു മുന്പ് കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ബഹ്റൈന്‍ പൗരന്മാരായിരുന്നു.
വ്യാഴാഴ്ച വൈകിട്ടു വരെ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് ബഹ്റൈനില്‍ പുതുതായി 48 പ്രവാസികളടക്കം 71 പേരില്‍ കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് നിലവിലുള്ള വൈറസ്ബാധിതരുടെ എണ്ണം 1008 ആയി.
അതേ സമയം പുതുതായി 56 പേര്‍ കൂടി രാജ്യത്ത് രോഗ മുക്തി നേടി. ഇതോടെ രോഗമുക്തി നേടി ആശുപത്രിവിട്ടവരുടെ എണ്ണം 1082 ആയി. വ്യാഴാഴ്ച പ്രാദേശിക സമയം 2.30 വരെ 100031 പേരിലാണ് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടന്നതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയംഅറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."