HOME
DETAILS

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിയമസുരക്ഷ: എല്ലാ വശങ്ങളും പരിശോധിക്കണം

  
backup
April 23 2020 | 23:04 PM

protection-of-health-workers841675-2

 


കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടു രാപകല്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച സമരം ചെയ്യാന്‍ ഒരുങ്ങിയതായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതിന് ദീപം തെളിയിച്ച് വൈറ്റ് അലര്‍ട്ട് സമരവും ഇന്നലെ കരിദിനാചരണവും നടത്താനായിരുന്നു ഐ.എം.എ തീരുമാനിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഡോക്ടര്‍മാര്‍ സമരം ഒഴിവാക്കുകയായിരുന്നു.


ഇതിനു പിന്നാലെ 1897ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. കൊവിഡിനെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഡോക്ടര്‍മാര്‍ മുതല്‍ ആശാ വര്‍ക്കര്‍മാര്‍ വരെയുള്ളവര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കടുത്ത ശിക്ഷ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ആശുപത്രികള്‍ക്കും വാഹനങ്ങള്‍ക്കും വരുത്തുന്ന കേടുപാടുകള്‍ക്കു കനത്ത നഷ്ടപരിഹാരം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സ്വത്തിനു നഷ്ടം വരുത്തിയാല്‍ വിപണിവിലയുടെ ഇരട്ടി വസൂലാക്കാനും വ്യവസ്ഥയുണ്ട്.


ചെന്നൈയില്‍ രോഗിയില്‍ നിന്ന് കൊവിഡ് ബാധിച്ചു മരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹത്തിനു നേരെയും ശ്മശാനത്തിലെത്തിയ ബന്ധുക്കള്‍ക്കു നേരെയും പ്രദേശവാസികള്‍ കല്ലേറു നടത്തിയതും മൃതദേഹം മറവുചെയ്യാന്‍ അനുവദിക്കാതിരുന്നതുമാണ് ഐ.എം.എയെ ഈ സന്ദിഗ്ദ്ധ ഘട്ടത്തില്‍ പ്രത്യക്ഷസമരത്തിനു നിര്‍ബന്ധിതരാക്കിയത്. മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു ഡോ. സൈമണ്‍. പ്രളയത്തിലും ഈ കൊറോണക്കാലത്തും സ്വന്തം ആരോഗ്യം പോലും നോക്കാതെ ഓടിനടന്ന് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു ഡോക്ടര്‍ക്ക് അവസാനം നാട്ടുകാരില്‍ നിന്ന് കിട്ടിയ പ്രതിഫലം അദ്ദേഹത്തിന്റെ മൃതദേഹത്തിനു നേരെയുള്ള കല്ലേറാണെങ്കില്‍ തങ്ങള്‍ എത്രമാത്രം അരക്ഷിതമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന ചിന്തയായിരിക്കണം ഡോക്ടര്‍മാരെ പ്രത്യക്ഷ സമരത്തിന് നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവുക.


ഐ.എം.എ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു നിയമമാണിപ്പോള്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നിരിക്കുന്നത്. വൈറസ് പരത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരെന്ന തെറ്റായ ധാരണയിലാണ് രാജ്യവ്യാപകമായി അവര്‍ ആക്രമിക്കപ്പെടുന്നതും താമസസ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിടപ്പെടുന്നതും. എത്രയോ നഴ്‌സുമാരും ഡോക്ടര്‍മാരും ഇപ്പോള്‍ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ചികിത്സ നടത്തിയതാണ് അവര്‍ക്കു രോഗം പകരാനുണ്ടായ കാരണം.


വളരെ തുച്ഛമായ റിസ്‌ക് അലവന്‍സാണ് അവര്‍ക്കു ലഭിക്കുന്നത്. എന്നിട്ടും സമൂഹം അവര്‍ക്കൊരു താങ്ങാവുന്നില്ലെന്നു മാത്രമല്ല, അവരെ ആക്രമിക്കാന്‍ ഒരുമ്പെട്ടിറങ്ങുകയും ചെയ്യുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ അക്രമികള്‍ക്കു കനത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം അനിവാര്യമാണ്.


എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന് കരുതാന്‍ വയ്യ. അതിനു വേണ്ടത് സര്‍ക്കാര്‍ തലത്തില്‍ രാജ്യവ്യാപകമായ പ്രചാരണങ്ങളാണ്. കൊവിഡ് കാലം കഴിഞ്ഞാലും നിയമം നിലനില്‍ക്കും. അപ്പോള്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ഡോക്ടര്‍മാരെല്ലാം എത്തിക്‌സ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതാന്‍ വയ്യ. പല ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രി ഉടമകളോ പങ്കുകാരോ ആണ്. ഇത്തരം ആശുപത്രികളില്‍ ചിലതിലെങ്കിലും ചികിത്സാ പിഴവു മൂലം രോഗികളുടെ മരണങ്ങള്‍ സംഭവിക്കാറുണ്ട്. അന്യായമായ ബില്ലുകള്‍ നല്‍കാറുണ്ട്. അവര്‍ അവയവ മാഫിയകളായിത്തീരാറുണ്ട്. അതൊന്നും ചോദ്യം ചെയ്യാനാവാത്ത ഒരവസ്ഥ പുതുക്കിയ പകര്‍ച്ചവ്യാധി നിയമം മൂലം ഉണ്ടാവാനിടയുണ്ട്.


നിയമം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കാണണം. ഡോക്ടര്‍മാര്‍ ഇപ്പോള്‍ സമരം ചെയ്താല്‍ ആഗോളതലത്തില്‍ വിമര്‍ശനം വരുമോ എന്ന ഭയത്താലായിരിക്കണം അവരുടെ ആവശ്യത്തിനു സര്‍ക്കാര്‍ വഴങ്ങിയിട്ടുണ്ടാവുക. ഓര്‍ഡിനന്‍സ് ബില്ലായി പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ എല്ലാ വശങ്ങളും സര്‍ക്കാര്‍ പരിശോധിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  33 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago