HOME
DETAILS
MAL
കൊവിഡിന്റെ പേരിലുള്ള മുസ്‌ലിം വിരുദ്ധ പ്രചാരണം തടയാന്‍ മാര്‍ഗരേഖ വേണം
backup
April 24 2020 | 02:04 AM
സുപ്രിം കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: കൊവിഡിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്നത് തടയാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. അഭിഭാഷകരായ അഞ്ചല്‍ സിങ്, ദിശാ വദേക്കര്‍, മുഹമ്മദ് വസീം എന്നിവരാണ് ഹരജിക്കാര്‍. കൊവിഡിന് ചിലര്‍ മതവും ജാതിയും വര്‍ഗവും ചാര്‍ത്തി ആക്രമിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നു. ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് യോഗവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പിന്നാലെ വ്യാജവാര്‍ത്തകളായി മാറുകയും അത് മുസ്‌ലിംകള്‍ക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതോടെ മുസ്‌ലിംകള്‍ക്ക് ചികിത്സപോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും ഹരജി പറയുന്നു. കൊവിഡ് പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്ന പ്രചാരണം ശാരീരിക അകലം എന്നാക്കി മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
മുസ്‌ലിംകള്‍ക്കെതിരേ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന സാമൂഹിക ബഹിഷ്‌ക്കരണം മൂലം അവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നില്ലെന്നും ഭക്ഷണം, വെള്ളം മറ്റു അവശ്യവസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാകുന്നുണ്ടെന്നും സര്‍ക്കാര്‍ ഉറപ്പാക്കണം. കൊവിഡ് വൈറസ് വ്യാപകമായതോടെ രാജ്യത്തുള്ള വിഭാഗീയത കൂടുകയാണ് ചെയ്തിരിക്കുന്നത്. മുല്ലമാര്‍, തബ്‌ലീഗികള്‍, ഭീകരന്‍മാര്‍ തുടങ്ങിയ പ്രചാരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കൊവിഡ് ജിഹാദ് പോലുള്ള വിവിധ ഹാഷ് ടാഗുകളില്‍ മുസ്‌ലിംകള്‍ക്കെതിരേ പ്രചാരണങ്ങള്‍ നടക്കുന്നു. സര്‍ക്കാരിന് ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചിരിക്കാന്‍ പറ്റില്ലെന്നും ഇതെല്ലാം തടയാന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."