HOME
DETAILS

വറുതിയിലും വിശ്വാസികള്‍ക്ക് വസന്തം

  
backup
April 24 2020 | 09:04 AM

ramada-musthafa-baqawi-urakam


സത്യ വിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയ വിശുദ്ധിയുള്ളവരാവാന്‍ വേണ്ടിയത്രെ അത്.(അല്‍ ബഖറ 183). വിശ്വാസികളുടെ ഹൃദയങ്ങളെ ആത്മ ഹര്‍ഷത്തിന്റെ കുളിരണിയിപ്പിച് വിശുദ്ധ റമദാന്‍ വീണ്ടും കടന്നു വരുന്നു. സല്‍കര്‍മ്മങ്ങളുടെ കൊയ്ത്തുകാലമായും അനുഗ്രഹ വര്‍ഷത്തിന്റെ വസന്ത കാലമായും വിശുദ്ധ റമളാനിനെ വിശ്വാസി സമൂഹം കാണുന്നു. പ്രതിസന്ധി ഘട്ടങ്ങളെ അല്ലാഹുവിന്റെ പരീക്ഷണമായി മനസ്സിലാക്കി അതിനു ആത്മീയ പരിഹാരം കാണുക എന്നുള്ളതാണ് വിശ്വാസിയുടെ ധര്‍മ്മം, അത് കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ വ്രതം നിര്ബന്ധമാക്കിയതിന്റെ ഒരു കാരണമായി 'നിങ്ങള്‍ ആത്മ വിശുദ്ധിയുള്ളവരാവാന്‍ വേണ്ടി 'എന്ന് വ്യക്തമാക്കിയത്.

ബാഹ്യ രൂപങ്ങളുടെ സൗന്ദര്യമോ വസ്ത്ര വൈവിധ്യങ്ങളുടെ പ്രൗഢിയോ അല്ലാഹുന്റെ ദൃഷ്ടിയില്‍ പരിഗണനീയമല്ലെന്നും എന്നാല്‍ ആന്തരീക വിശുദ്ധി അഥവാ ഹൃദയം കളങ്ക രഹിതവും കപട രഹിതവുമായി നിസ്വാര്‍ത്ഥമാവുക മാത്രമാണ് അല്ലാഹുവിന്റെ പരിഗണക്കും അനുഗ്രഹത്തിനും കാരണമാവുകയെന്നും വിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു. ഈ വിശുദ്ധി നേടിയെടുക്കേണ്ട ദിനങ്ങളാണ് റമദാനിലൂടെ നമ്മിലേക്ക് ആഗതമാവുന്നത്. പ്രാര്‍ഥനക്കും പ്രവര്‍ത്തനങ്ങള്‍ക്കും എഴുപതിരട്ടി പ്രതിഫലം നല്‍കി അല്ലാഹു വിശ്വാസികള്‍ക്ക് വലിയ പ്രത്യാശയാണ് റമദാന്‍ വൃതത്തിലൂടെ നല്‍കുന്നത്. ഇതര മാസങ്ങളേക്കാളേറെ ആരാധനാ കര്‍മ്മള്‍ക്ക് അളവറ്റ പ്രതിഫലം നല്‍കി വിശ്വാസികളെ അല്ലാഹു ഉത്സുകരാക്കുന്നു. നോമ്പ് മറ്റു കര്‍മ്മങ്ങളില്‍ നിന്നും വിത്യസ്തമാവുന്നത്, അത് സൃഷ്ടാവും അടിമയും തമ്മിലുള്ള സ്വകാര്യതയുടെ ഇടമാണ് എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് 'നോമ്പ് എനിക്കുള്ളതാണ്. അതിനു പ്രതിഫലം നല്‍കുന്നത് ഞാനാണ് 'എന്ന് അല്ലാഹു പറഞ്ഞത്.

റമളാനിന്റെ രാവുകള്‍ പകലിനേക്കാള്‍ പ്രശോഭിതമാണ്. പാപ പങ്കിലമായ ഹൃദയവുമായി അല്ലാഹുവിന്റെ മുന്നില്‍ പശ്ചാത്തപിച്ചാല്‍ തീര്‍ച്ചയായും നമുക്ക് അനുഗ്രഹത്തിന്റെ വാതില്‍ അവന്‍ തുറന്നു തരും. 'റമളാന്‍ ആഗതമായിട്ടും പാപങ്ങള്‍ പൊറുപ്പിക്കാത്തവന്‍ മുഖം കുത്തി വീഴട്ടെ. അവനു ദയനീയ പര്യവസാനമുണ്ടാവട്ടെ 'എന്ന് മഹത്തുക്കള്‍ പറഞ്ഞതായി ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ലക്ഷ്യവും മാര്‍ഗവും സരണിയും കളങ്കരഹിതമാക്കി ഈ വിശുദ്ധ ദിന രാത്രങ്ങളെ നമുക്ക് ആരാധനകളുടെ കര്‍മ്മ ഭൂമിയാക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago