ഇന്ന് മൂന്നു പേര്‍ക്കുകൂടി കൊവിഡ്: കാസര്‍കോട്ടെ മൂവരിലേക്കും രോഗമെത്തിയത് സമ്പര്‍ക്കത്തിലൂടെ ;15 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരും കാസര്‍കോട് സ്വദേശികളാണ്. മൂവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചെങ്കള ചെമ്മനാട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേ സമയം 15 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 116 പേരാണ് ചികിത്സയിലുള്ളത്. മൊത്തം 450 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടകയിലെ കൊടുകില്‍ നിന്നു കാനനപാതയിലൂടെ നടന്നു വന്ന എട്ടുപേരെ ഇന്നു പിടികൂടി കണ്ണൂര്‍ ഇരിട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റി. ഇതുവരേ 57 പേര് ഇങ്ങനെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ജീവന് രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഡയാലിസിസ് രോഗികള്‍ക്ക് ഉള്‍പ്പടെ മരുന്നുകള്‍ എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."