HOME
DETAILS

ദാറുല്‍ഹുദാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  
backup
April 26 2020 | 01:04 AM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b5%81%e0%b4%a6%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളജുകളിലെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാത്വിമാ സഹ്‌റാ വനിതാ കോളജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവയിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സമസ്തയുടെ മദ്‌റസാ അഞ്ചാം ക്ലാസ് മുന്‍വര്‍ഷം പാസായവരോ ഇത്തവണത്ത പൊതു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടിള്‍ക്ക് വാഴ്‌സിറ്റിയിലെ സെക്കന്‍ഡറിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവര്‍ക്ക് യു.ജി കോളജിലേക്കും അപേക്ഷിക്കാം.
സമസ്തയുടെ ഏഴാം ക്ലാസ് മുന്‍വര്‍ഷം പാസായവരോ ഇത്തവണത്തെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ പതിമൂന്നര വയസ്സ് കവിയാത്ത പെണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിയുടെ ഫാത്വിമാ സഹ്‌റാ വനിതാ കോളജിലേക്കു അപേക്ഷിക്കാം. സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ, ഒന്‍പതു വയസ്സ് കവിയാത്ത, ആണ്‍കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്ക് അപേക്ഷിക്കാം.
മുഴുവന്‍ കോഴ്‌സുകളിലേക്കും വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി റമദാന്‍ 25 (മെയ് 18).
വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575, 8547290575 (ഹെല്‍പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  13 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  13 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago