HOME
DETAILS

എന്താണ് ഓട്ടിസം

  
backup
April 03 2017 | 00:04 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%82

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥ.
ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുള്ളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് പൊതുവെ കുറവാണ്. കുട്ടിയുടെ ജീവിതത്തില്‍ മൂന്ന് വയസിന് മുന്‍പാണ് ഈയൊരു സങ്കീര്‍ണമായ അവസ്ഥയുണ്ടാവുന്നത്. വൈദ്യ പരിശോധനയിലൂടെ ഓട്ടിസം കണ്ടെത്താന്‍ എളുപ്പമല്ല. 2015 ലെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തില്‍ 3135 പേര്‍ ഓട്ടിസം ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
1980 മുതല്‍ ഓട്ടിസത്തെ പൊതുവെ വിസ്തൃത വളര്‍ച്ചാക്രമഭംഗം (PERVASIVE DEVELOPMENTAL DISORDER) എന്നാണ് പറയപ്പെടുന്നത്. സ്‌ക്രീസോഫ്രീനിയ പോലെ മാനസിക പ്രശ്‌നമല്ല ഓട്ടിസമെന്നും കുട്ടികളില്‍ കാണുന്ന വളര്‍ച്ചാ സംബന്ധമായ കാര്യമാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഓട്ടിസത്തിന്റെ വിവിധ തരങ്ങളില്‍ പെടുന്നതാണ് റെറ്റ്‌സ് സിന്‍ഡ്രോം, അസ്‌പെര്‍ജെര്‍സ് സിന്‍ഡ്രോം, ശൈശവ ശിഥിലീകരണ ക്രമഭംഗം അഥവാ ചൈല്‍ഡ്ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോര്‍ഡര്‍, വിസ്തൃത വളര്‍ച്ചാ ക്രമഭംഗം അഥവാ പെര്‍വസിവ് ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ നോട്ട് അതര്‍ വൈസ് സ്‌പെസിഫൈയ്ഡ് എന്നിവയാണ്.

ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍
1. റെറ്റ്‌സ് സിന്‍ഡ്രം- പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ് മുതല്‍ നാല് വയസ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിനുശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു. ഭാഷാ വൈകല്യം, ദൃഷ്ടി കേന്ദ്രീകരിക്കാനും നടക്കാനുമുളള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങള്‍ ആണ്.

2. ആസ്‌പെര്‍ജെന്‍സ് സിന്‍ഡ്രം - ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.
3. ശൈശവ ശിഥിലീകരണ ക്രമഭംഗം അഥവാ ചൈല്‍ഡ്ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോര്‍ഡര്‍ - രണ്ട് വയസ് വരെ സാധാരണ വളര്‍ച്ച ഉണ്ടാവുമെങ്കിലും അതിനുശേഷം ഭാഷയിലും സാമൂഹിക ശേഷിയിലും ചലനപരമായ കഴിവുകള്‍ കുറഞ്ഞുവരുന്നതായി കാണാം. ഇതിനോടൊപ്പം ബുദ്ധിപരമായ പരിമിതികള്‍ ഒരളവോളം കാണപ്പെടാം.
4. വിസ്തൃത വളര്‍ച്ചാ ക്രമഭംഗം അഥവാ പെര്‍വസിവ് ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ നോട്ട് അതര്‍ വൈസ് സ്‌പെസിഫൈയ്ഡ് - പേരു പോലെ തന്നെ കൃത്യമായ എന്തെങ്കിലും ധാരണ, വിപുലമായ വര്‍ണരാജി പോലെ പരസ്പര സങ്കലിതമായി കിടക്കുന്ന ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്ര ലോകം കൂടുതല്‍ ആര്‍ജിച്ചെടുത്തിട്ടില്ല. സാമൂഹികമായി ഇടപെടുന്നതിനും ആശയ വിനിമയത്തിനും പ്രശ്‌നമുള്ളവരാണിവര്‍.
4 ചൈല്‍ഡ ്ഹുഡ് ഓട്ടിസം - ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്.
പലര്‍ക്കും പല കാരണങ്ങളാണ്
ഓട്ടിസത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എങ്കിലും തലച്ചോറിലെ ആദ്യകാല വളര്‍ച്ചയുമായി ഓട്ടിസത്തിന് ബന്ധമുണ്ടെന്നാണ് ഇതുവരെയുള്ള അറിവ്. ക്രോമോസോം ജനിതക ഘടകങ്ങള്‍, ഗര്‍ഭ സമയത്തെ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ഘടനയിലെ അസാധാരണത്വം, പാരിസ്ഥിതികമായ കാരണങ്ങള്‍ എന്നിവയാണ് ഓട്ടിസത്തിന്റെ കാരണങ്ങളായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലകുട്ടികളും പല ലക്ഷണമാണ് കാണിക്കുന്നത്. ചില കുട്ടികള്‍ ഒരിടത്തും അടങ്ങി നില്‍ക്കില്ല, ചിലര്‍ അവിടെയുള്ള പാത്രങ്ങളുപയോഗിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും, ചിലര്‍ ഏതെങ്കിലുമൊരു മൂലയ്ക്കിരുന്ന് കളിച്ചു കൊണ്ടിരിക്കും, ചിലര്‍ക്ക് ബുദ്ധി കൂടുതലായിരിക്കും ഇങ്ങനെ പലര്‍ക്കും പല കാരണങ്ങളാണ്. സോഷ്യല്‍ സ്‌മൈല്‍ ഇല്ലാ എന്നതാണ് മറ്റൊരു പ്രധാന കാരണം. ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, മുഖത്തു നോക്കി ചിരിക്കാതിരിക്കുക എന്നിവയും ഇതിന്റെ കാരണങ്ങളാണ്.
ഓട്ടിസമുള്ള കുട്ടികളില്‍ ചിന്തയും ചലനവുമായി ബന്ധപ്പെട്ട തലച്ചോറിലെ ചില ഭാഗങ്ങളില്‍ ചെറിയ തകരാറുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കുഞ്ഞുങ്ങള്‍ സാമൂഹിക ഇടപഴകലില്‍ നിന്നും ചുറ്റുപാടില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു.
നമ്മള്‍ ചൈനയില്‍ പോയാലുള്ള അവസ്ഥയാണ് ഓട്ടിസമുള്ളവരുടെ അവസ്ഥയെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സന്ദീപ് പറയുന്നത്. അവിടുത്തെ നിയമങ്ങളും പെരുമാറ്റ രീതിയും വ്യത്യസ്തമാണ്. അവയുടെ അര്‍ഥമെന്താണെന്നോ എങ്ങനെ പെരുമാറണമെന്നോ പറഞ്ഞു തരാന്‍ ആരുമില്ല. അങ്ങനെ ഒന്നും മനസിലാവാതെ ഒരു പ്രത്യേക അവസ്ഥയിലാണ് ഇവര്‍ കഴിയുന്നത്.

എന്താണ് ഓട്ടിസം ദിനം
യു. എന്‍ നിര്‍ദേശ പ്രകാരം 2008 മുതലാണ് ഏപ്രില്‍ രണ്ട് ലോക ഓട്ടിസ ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിര്‍ത്തുന്നത് തടയുക, അവര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങള്‍. ഓട്ടിസംബാധിച്ചവര്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു.
2030 ആകുമ്പോള്‍ എല്ലാ മേഖലയിലുള്ള ഓട്ടിസം ബാധിതരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് യു.എന്‍ ലക്ഷ്യമിടുന്നത്. ലൈറ്റ് ഇറ്റ് അപ് ബ്ലൂ എന്ന ആശയത്തോടെ ഓട്ടിസത്തിന്റെ തീമായി നീല നിറം ഉപയോഗിക്കുന്നു. ഏപ്രില്‍ രണ്ടിന് നീല വസ്ത്രങ്ങളണിഞ്ഞ് ഓട്ടിസമുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് യു.എന്‍ നിര്‍ദേശം. ഏപ്രില്‍ മാസം ഓട്ടിസം അവബോധ മാസമായും ആചരിക്കുന്നുണ്ട്.

ബോധവല്‍ക്കരണത്തിലൂടെ എങ്ങനെ സമൂഹത്തില്‍ നിന്നും തെറ്റിദ്ധാരണകള്‍ തിരുത്താം എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് ഈയൊരു ദിനം സഹായിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓട്ടിസക്കാരെന്ന് മുദ്രകുത്തി സമൂഹത്തില്‍ നിന്നും തഴയപ്പെടുന്ന വലിയ പ്രതിഭകളുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ ഇങ്ങനെ അത്ഭുതം കാണിക്കുന്ന ചിലരെ കുറിച്ച് നാളെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago