കള്ളനോട്ട് തടയാന്‍ നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളനോട്ട് തടയുന്നതിനായി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ആഗോളതലത്തിലുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം.
500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ഇറക്കിയ പുതിയ 2000 രൂപയുടെ വ്യാജന്‍ വന്‍തോതിലാണ് രാജ്യത്ത് ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് കറന്‍സികളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് മെഹ്രിഷി, ധനകാര്യ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു.
500, 2000 രൂപാ നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ അന്താരാഷ്ട്ര രീതിയില്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തെ പല വികസിത രാഷ്ട്രങ്ങളും മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അവരുടെ കറന്‍സിയിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താറുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ കറന്‍സികളില്‍ വരുത്തുന്നത് അപൂര്‍വമാണ്. 2000ത്തില്‍ പുറത്തിറക്കിയ 1000 രൂപയുടെ നോട്ടിന്റെ സുരക്ഷയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
1987ല്‍ പുറത്തിറക്കിയ 500 രൂപാ നോട്ടിലും സുരക്ഷാമാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരുന്നില്ല. ഇത്തരത്തില്‍ സ്ഥിരമായ ഒരുരീതി നിലനില്‍ക്കുന്നതുകാരണം വ്യാജനോട്ടുകള്‍ അടിച്ചിറക്കല്‍ എളുപ്പമാകുകയാണ്. ഇത് തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."