HOME
DETAILS
MAL
പള്‍സര്‍ സുനിയുമായി പൊലിസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
backup
April 03 2017 | 06:04 AM
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുമായി പൊലിസ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കുന്നംകുളത്തിന് സമീപം തലക്കോട്ടുകരയില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് അടിത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."